- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയച്ച സന്ദേശം ഉടൻ ഡിലീറ്റ് ചെയ്യാൻ വാട്സ്ആപ്പ് സംവിധാനം ഒരുക്കുന്നു; തയ്യാറാവുന്നത് ആരും വായിക്കുന്നതിന് മുമ്പ് എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യാവുന്ന സൗകര്യം
ഒരു നേരത്തെ വികാരത്തിന് അടിപ്പെട്ട് ധൃതിയിൽ അയക്കുന്ന വാട്സ്ആപ്പ് സന്ദേശം ആരും വായിക്കുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ ആ സ്വപ്നം അധികം വൈകാതെ യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് വാട്ട്സ്ആപ്പ്. തങ്ങളുടെ ഐഫോൺ ബീറ്റ സോഫ്റ്റ് വെയറിൽ പുതിയ ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനൊരുങ്ങുകയാണ് വാട്ട്സ്ആപ്പെന്നാണ് @WABetaInfo ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ഇമേജ് വെളിപ്പെടുത്തുന്നത്. പുതിയ ഫീച്ചറിന്റെ ഒരു സ്‌ക്രീൻ ഷോട്ടും അതിനെക്കുറിച്ചുള്ള വിവരണവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീറ്റ സോഫ്റ്റ് വെയറിന്റെ യൂസർമാർക്കിത് കണ്ടെത്തി ആക്ടീവാക്കാമെന്നാണ് നിർദ്ദേശം. പുതിയ ഫീച്ചർ പ്രകാരം യൂസർമാർ മെസേജിന് മുകളിൽ പ്രസ് ചെയ്യുമ്പോൾ എഡിറ്റ്, റിവോക്ക് എന്നീ രണ്ട് ഓപ്ഷനുകൾ കാണാൻ സാധിക്കും. ഇതിൽ എഡിറ്റ് ഓപ്ഷനിലൂടെ നിങ്ങൾക്ക് മെസേജിലെ കണ്ടന്റ് അപ്ഡേറ്റ് ചെയ്യാനാവും. എന്നാൽ റിവോക്കിലൂടെ ഈ മെസേജ് നിങ്ങൾ അയച്ച ആൾ വായിക്കുന്നതിന് മുമ്പ് ഡിലീ
ഒരു നേരത്തെ വികാരത്തിന് അടിപ്പെട്ട് ധൃതിയിൽ അയക്കുന്ന വാട്സ്ആപ്പ് സന്ദേശം ആരും വായിക്കുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ ആ സ്വപ്നം അധികം വൈകാതെ യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് വാട്ട്സ്ആപ്പ്. തങ്ങളുടെ ഐഫോൺ ബീറ്റ സോഫ്റ്റ് വെയറിൽ പുതിയ ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനൊരുങ്ങുകയാണ് വാട്ട്സ്ആപ്പെന്നാണ് @WABetaInfo ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ഇമേജ് വെളിപ്പെടുത്തുന്നത്. പുതിയ ഫീച്ചറിന്റെ ഒരു സ്‌ക്രീൻ ഷോട്ടും അതിനെക്കുറിച്ചുള്ള വിവരണവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീറ്റ സോഫ്റ്റ് വെയറിന്റെ യൂസർമാർക്കിത് കണ്ടെത്തി ആക്ടീവാക്കാമെന്നാണ് നിർദ്ദേശം.
പുതിയ ഫീച്ചർ പ്രകാരം യൂസർമാർ മെസേജിന് മുകളിൽ പ്രസ് ചെയ്യുമ്പോൾ എഡിറ്റ്, റിവോക്ക് എന്നീ രണ്ട് ഓപ്ഷനുകൾ കാണാൻ സാധിക്കും. ഇതിൽ എഡിറ്റ് ഓപ്ഷനിലൂടെ നിങ്ങൾക്ക് മെസേജിലെ കണ്ടന്റ് അപ്ഡേറ്റ് ചെയ്യാനാവും. എന്നാൽ റിവോക്കിലൂടെ ഈ മെസേജ് നിങ്ങൾ അയച്ച ആൾ വായിക്കുന്നതിന് മുമ്പ് ഡിലീറ്റ് ചെയ്യാനുമാവും.എന്നാൽ പുതിയ ഫീച്ചറിനെ കുറിച്ച് വാട്ട്സ്ആപ്പ് സ്ഥിരീകരണമേകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ജനകീയമായ മെസേജിങ് സർവീസായ വാട്ട്സ്ആപ്പിന് നിലവിൽ ഒരു ബില്യൺ യൂസർമാരാണുള്ളത്. കഴിഞ്ഞ മാസം ഐഒഎസ്, ആൻഡ്രോയ്ഡ്, വിൻഡോസ് ഫോൺ യൂസർമാർക്ക് വാട്ട്സ്ആപ്പ് വീഡിയോകാളിങ് സൗകര്യം ലോകമാകമാനം ഔദ്യോഗികമായി ലോഞ്ച് ചെയ്തിരുന്നു.
വാട്ട്സ്ആപ്പിന്റെ ഡാറ്റ സെക്യൂരിറ്റി സ്റ്റാൻഡേർഡ്സ് കാത്ത് സൂക്ഷിക്കുന്നതിനായി പുതിയ വീഡിയോ കാളിങ് ഫീച്ചർ പൂർണമായും എൻക്രൈപ്റ്റഡാണ്. 2014ൽ വാട്ട്സ്ആപ്പിനെ ഏറ്റെടുക്കുന്നതിനിടയിൽ യൂസർമാരെ വഴിതെറ്റിക്കുന്നതും തെറ്റായതുമായ വിവരങ്ങൾ നൽകിയെന്ന കേസ് യൂറോപ്യൻ യൂണിയൻ റെഗുലേറ്റർമാർ ഈ ആഴ്ച ഫേസ്‌ബുക്കിന് മുകളിൽ ചുമത്തിയിരുന്നു. 2014ൽ 15.4 ബില്യൺ പൗണ്ടിനായിരുന്നു ഫേസ്‌ബുക്ക് വാട്ട്സ്ആപ്പിനെ ഏറ്റെടുത്തിരുന്നത്. ഈ അവസരത്തിൽ ഫേസ്‌ബുക്ക് കരുതിക്കൂട്ടി തെറ്റായ വിവരങ്ങൾ സമർപ്പിച്ചുവെന്നും അത് യൂറോപ്യൻ യൂണിയൻ മെർജർ നിയമങ്ങൾക്കെതിരാണെന്നുമായിരുന്നു റെഗുലേറ്റർമാർ ആരോപിച്ചിരുന്നത്. ഈ കേസിൽ ഫേസ്‌ബുക്ക് പരാജയപ്പെട്ടാൽ കമ്പനി അതിന്റെ ടേൺ ഓവറിന്റെ ഒരു ശതമാനം അഥവാ 100 മില്യൺ പൗണ്ട് പിഴയായി നൽകേണ്ടി വരും.