- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരശ്ശേരി: വയനാട് ചുരത്തിൽ ഇന്ന് രാത്രി 11 മുതൽ ഗതാഗത നിയന്ത്രണം. എട്ടാം വളവിൽ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ കയറി കൊക്കയിലേക്കു മറിഞ്ഞ ലോറി നീക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ബംഗളൂരുവിൽ നിന്ന് കോഴിക്കോട് ഫറോക്കിലേക്ക് ചോക്ലേറ്റ് ബോക്സുമായി വരികയായിരുന്ന ലോറി ഇന്നലെ രാവിലെയാണ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ ഹരിപ്പാട് സ്വദേശി പള്ളിപ്പാട് പുത്തൻകണ്ടത്തിൽ ഗണേശനെ (44) താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തല കീഴായി മറിഞ്ഞ ലോറി മരത്തിൽ തട്ടി നിന്നതു കാരണം അത്യാഹിതം ഒഴിവായി. ലോറി അപകടത്തെ തുടർന്നുണ്ടായ ഗതാഗതത്തിരക്ക് പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നു നിയന്ത്രിച്ചു. ലോറിയിൽ ഉണ്ടായിരുന്ന ചോക്ലേറ്റ് പെട്ടികൾ ഇന്നലെ വൈകിട്ടോടെ മാറ്റിക്കയറ്റി. അപകടത്തിൽപെട്ട ലോറി ക്രെയിൻ ഉപയോഗിച്ച് കൊക്കയിൽ നിന്നും കയറ്റാനാണ് തീരുമാനം.