- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ലോകത്തെ ഏറ്റവും നല്ല ഹോട്ടലുകളുള്ള 100 സ്ഥലങ്ങളിൽ വയനാടിന് ഒമ്പതാം സ്ഥാനം; വയനാട് കൂടാതെ ഇന്ത്യയിൽനിന്ന് ഋഷികേശും അമൃത്‌സറും ജയ്സാൽമേറും മാത്രം
കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട സേവനം ഉറപ്പുനൽകുന്ന ഹോട്ടൽ സംവിധാനങ്ങളുള്ള ലോകത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വയനാടിന് ഒമ്പതാം സ്ഥാനം. പശ്ചിമഘട്ട മലനിരകളുടെ കുളിർമയും വന്യജീവികളുടെ സാന്നിധ്യവും അടുത്തറിയാൻ അവസരമൊരുക്കുന്ന വയനാടിന് ലോകത്തെ മുൻനിര യാത്രാ വെബ്‌സൈറ്റ് ട്രിവാഗോയാണ് മുന്തിയ പരിഗണന നൽകിയിരിക്കുന്നത്. വയനാടിന് പുറമെ,
കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട സേവനം ഉറപ്പുനൽകുന്ന ഹോട്ടൽ സംവിധാനങ്ങളുള്ള ലോകത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വയനാടിന് ഒമ്പതാം സ്ഥാനം. പശ്ചിമഘട്ട മലനിരകളുടെ കുളിർമയും വന്യജീവികളുടെ സാന്നിധ്യവും അടുത്തറിയാൻ അവസരമൊരുക്കുന്ന വയനാടിന് ലോകത്തെ മുൻനിര യാത്രാ വെബ്‌സൈറ്റ് ട്രിവാഗോയാണ് മുന്തിയ പരിഗണന നൽകിയിരിക്കുന്നത്. വയനാടിന് പുറമെ, ഇന്ത്യയിൽനിന്ന് മൂന്ന് നഗരങ്ങൾകൂടിയേ ഈ പട്ടികയിലുള്ളൂ. ക്ഷേത്രഗഗരിയായ ഋഷികേശും അമൃത്‌സറും ജയ്‌സാൽമേറുമാണത്.
ഹോട്ടൽ സേവനത്തിന്റെ കാര്യത്തിൽ 100-ൽ 96.36 മാർക്കാണ് ട്രിവാഗോ വയനാടിന് നൽകുന്നത്. വിദേശ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമായി വയനാട് മാറിക്കഴിഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമെ, രാജ്യത്തിനകത്തുനിന്നുള്ള വലിയൊരു വിഭാഗം സഞ്ചാരികൾക്കും വയനാട് പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. ചുരുങ്ങിയ ചെലവിൽ മികച്ച സേവനം നൽകുന്ന ഹോട്ടലുകളാണ് വയനാട്ടിലേതെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ഏറ്റവുംവലിയ ഓൺലൈൻ ഹോട്ടൽ സെർച്ച് വെബ്‌സൈറ്റ് ആയ ട്രിവാഗോയിൽനിന്നുള്ള ഈ അംഗീകാരം വയനാട്ടിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വലിയ വ്യത്യാസം വരുത്തുമെന്ന കാര്യത്തിൽ സംശയമില്ല..
ഉത്തരാഖണ്ഡിലെ ഋഷികേശ്, പഞ്ചാബ് തലസ്ഥാനമായ അമൃത്‌സർ, രാജസ്ഥാനിലെ സുവർണനഗരം ജെയ്‌സാൽമേർ എന്നിവയും 100 സ്ഥലങ്ങളുള്ള പട്ടികയിൽ ഇടംപിടിച്ചു. ചെലവഴിക്കുന്ന പണത്തിനനുസരിച്ചുള്ള സേവനം ഹോട്ടലുകളിൽ ലഭ്യമാണോ എന്നതിന്റെ അടിസ്ഥാനത്തിലാണ് ട്രിവാഗോ പട്ടിക തയ്യാറാക്കിയത്. ഹോട്ടലുകളുടെ നിരക്കും സൗകര്യങ്ങളും ഉപഭോക്താക്കളുടെ വിലയിരുത്തലും ഇതിനായി പരിഗണിച്ചു. ചൈനയിലെ ഫെങ്ങ്വാങ് ആണ് ഒന്നാം സ്ഥാനത്ത്. 98.01 മാർക്കാണ് ഫെങ്ങ്വാങ്ങിന് ലഭിച്ചത്. ബോസ്‌നിയയിലെ മൊസ്താർ, ബൾഗേറിയയിലെ വെലികോ ടർനോവൊ എന്നിവയാണ് തൊട്ടുപിന്നിൽ.
ഹിമാലയൻ നഗരമായ ഋഷികേശ് പട്ടികയിൽ 13-ാം സ്ഥാനത്താണുള്ളത്. 96.24 ശതമാനമാണ് തീർത്ഥാടന കേന്ദ്രത്തിന്റെ മാർക്ക്. കഴിഞ്ഞ തവണ ആറാംസ്ഥാനത്തായിരുന്ന അമൃത്‌സർ പക്ഷേ, ഇത്തവണ 22-ാം സ്ഥാനത്തെത്തി. ജയ്‌സാൽമേറിനും വീഴ്ച സംഭവിച്ചു. 12-ാം സ്ഥാനത്തുണ്ടായിരുന്ന ജെയ്‌സാൽമിർ 34-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ, പട്ടികയിൽ വയനാട് നേട്ടമുണ്ടാക്കിയപ്പോൾ തിരുവനന്തപുരം പുറത്തായത് കേരളത്തിന് തിരിച്ചടിയുമായി.