- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഴക്കുലകൾക്കിടയിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 75,000 പായ്ക്കറ്റ് നിരോധിത പാൻ മസാല; ബത്തേരിയിൽ രണ്ടംഗ സംഘം എക്സൈസിന്റെ പിടിയിൽ
സുൽത്താൻ ബത്തേരി: ഗുഡ്സ് വാഹനത്തിൽ കടത്തിയ 75,000 പായ്ക്കറ്റ് നിരോധിത പാന്‍മസാല സുൽത്താൻ ബത്തേരിയിൽ എക്സൈസ് പിടികൂടി. മൈസൂരിൽ നിന്നും കേരളത്തിലേക്കെത്തിച്ച പാന്‍മസാലയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ ഡ്രൈവർ മണ്ണാർക്കാട് നായാടികുന്ന് സ്വദേശി അജ്മൽ (25), ബത്തേരി സ്വദേശി കൊണ്ടയങ്ങാടൻ റഷീദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മൈസൂരിൽ നിന്ന് ദോസ്ത് ഗുഡ്സ് വാഹനത്തിൽ വാഴക്കുലകൾക്കിടയിലായി ഒളിപ്പിച്ച് കടത്തുകയായിരുന്നു. വയനാട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് എക്സൈസ് ഇന്റലിജൻസും ബത്തേരി എക്സൈസ് റെയിഞ്ചും ചേർന്നാണ് പാൻ മസാല പിടികൂടിയത്.
എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, ബത്തേരി എക്സൈസ് ഇൻസ്പെക്ടർ ജനാർദ്ദനൻ, പ്രിവന്റീവ് ഓഫീസർമാരായ കെ. രമേശ്, പി.എസ്. വിനീഷ്, കെ.ജി. ശശികുമാർ, സിഇഒ മാരായ എ.എസ്.അനീഷ്, പി.കെ.മനോജ്, അനിൽകുമാർ, അമൽതോമസ്, ഡ്രൈവർ ബീരാൻ കോയ എന്നിവർ ചേർന്നാണ് പിടികൂടിയത്.
മറുനാടന്‍ ഡെസ്ക്