കൽപറ്റ: റിസോർട്ട് ഉടമ വയനാട് ബത്തേരി മലവയൽ സ്വദേശി കൊച്ചുവീട്ടിൽ വിൻസെന്റ് സാമുവൽ എന്ന നെബു (52) കുത്തേറ്റു മരിച്ചതിന് പിന്നിൽ സ്ത്രീ വിഷയവും സാമ്പത്തിക ഇടപാടുകളും. കൊലപാതകത്തിനു ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി മീനങ്ങാടി ചെറുകാവിൽ രാജു (60) പൊലീസിനോട് കുറ്റ സമ്മതം നടത്തി. രാജുവിന്റെ ഭാര്യയെ നെബു നഗ്‌നചിത്രങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണത്തിനു വിധേയയാക്കുകയും പലയിടത്തും കൊണ്ടുപോവുകയും ചെയ്തതിന്റെ വൈരാഗ്യത്തിലാണു കൊലപാതകം.

പ്രതിയെ സഹായിച്ച സുഹൃത്ത് അനിൽ, കത്തിക്കുത്തിനിടെ കൈക്കു ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ മുൻ ജനറൽ മാനേജറാണു രാജു. നെബു പാട്ടത്തിനെടുത്ത വിസ്പറിങ് വുഡ്‌സ് എന്ന റിസോർട്ടിലാണു സംഭവം. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണു കൽപറ്റയിൽ നിന്ന് 3 കിലോമീറ്ററകലെ മണിയങ്കോട് ഓട്ടുകമ്പനിക്കു സമീപത്തെ റിസോർട്ടിൽ കൊലപാതകം നടന്നത്.

നെബുവും രാജുവിന്റെ ഭാര്യയും രാത്രി ഏഴരയോടെ റിസോർട്ടിലെത്തി. സംഭവമറിഞ്ഞ രാജു പതിനൊന്നരയോടെ അനിലിനെയും കൂട്ടി കാറിൽ കൽപറ്റയിലേക്കു പുറപ്പെട്ടു. പൂട്ടിയിട്ടിരുന്ന റിസോർട്ടിന്റെ ഗെയ്റ്റ് ചാടിക്കടന്നാണു പ്രതികൾ അകത്തുകടന്നത്. ഭാര്യയും നെബുവും കോട്ടേജിന്റെ വരാന്തയിലിരുന്നു ഭക്ഷണം കഴിക്കുന്നതു കണ്ട രാജു ഉടൻ തന്നെ നെബുവിനെ കത്തിയെടുത്തു കുത്തുകയായിരുന്നു. നെബുവിനെ പിടിച്ചുനിർത്തി അനിൽ കൃത്യത്തിനു സഹായിച്ചു. ഇതിനിടയിലാണ് അനിലിനു കൈയ്ക്കു വെട്ടേറ്റത്.

കൊല നടത്തിയശേഷം രാജു ഭാര്യയ്ക്കും അനിലിനുമൊപ്പം കാറിൽ മടങ്ങി. രാവിലെ റിസോർട്ടിലെത്തിയ സൂപ്പർവൈസറാണു മൃതദേഹം ആദ്യം കണ്ടത്. സംഭവം നടക്കുമ്പോൾ നെബുവും രാജുവിന്റെ ഭാര്യയുമല്ലാതെ റിസോർട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വയറ്റിൽ കുത്തേറ്റ് ശരീരമാസകലം രക്തത്തിൽ കുളിച്ച് കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്ന മൃതദേഹം കണ്ട ഹട്ടിലും വഴിയിലുമെല്ലാം രക്തപ്പാടുകളുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ റിസോർട്ടിലെ പാചകക്കാരൻ മൃതദേഹം കണ്ട ഉടൻ സഹപാർട്ണറെ വിളിച്ചുവരുത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നാലെ രാജുവും സഹായിയും മീനങ്ങാടി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

വയനാട് സ്വദേശിയായ ഡോ. രാജുവിെന്റ ഉടമസ്ഥതയിലുള്ള റിസോർട്ട് നെബു എന്നു വിളിപ്പേരുള്ള വിൻസ??െന്റ് സാമുവലും മറ്റൊരാളും ചേർന്ന് ആഴ്ചകൾക്കു മുമ്പാണ് പാട്ടത്തിനെടുത്തത്. റിസോർട്ടിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കി തുറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ബത്തേരി മലവയലിൽ അമിത് കാസ്റ്റ്ൽ എന്ന പേരിൽ സ്വന്തമായി റിസോർട്ടുള്ള നെബു വയനാട് ടൂറിസം അസോസിയേഷൻ ജില്ല സെക്രട്ടറികൂടിയാണ്. മനോഹരമായി ഒരുക്കിയ ഹട്ടുകളാണ് റിസോർട്ടിലെ താമസമുറികൾ.

ഇതിലൊന്നിലാണ് നെബു ക്രൂരമായി കൊലചെയ്യപ്പെട്ടത്. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന രീതിയിലാണ് മൃതദേഹവും പരിസരവുമെല്ലാം കാണപ്പെട്ടത്. അതിനാൽതന്നെ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാൻ പൊലീസിന് അധിക സമയം വേണ്ടിവന്നില്ല. റിസോർട്ടിൽ പരിശോധന നടക്കുന്നതിനിടെയാണ് പ്രതികൾ മീനങ്ങാടി പൊലീസ് സ്?റ്റേഷനിലെത്തി കീഴടങ്ങുന്നത്.