- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിമരുകൻ ഇറങ്ങിയതിനുശേഷം ജോലിയെടുത്ത് ജീവിക്കാൻ കഴിയുന്നില്ലെന്ന് വനപാലകരുടെ പരാതി; കർഷകരെ മറന്നാൽ പുലിമുരുകന്മ്മാർ സൃഷ്ടിക്കപ്പെടുമെന്ന് കോടിയേരിയുടെ മറുപടിയും; മുഖ്യമന്ത്രിക്കുപിന്നാലെ ബ്രഹമാണ്ഡ സിനിമയെ പുകഴ്ത്തി സിപിഐ(എം) സെക്രട്ടറിയും
കൊച്ചി: സർവകാല കളക്ഷൻ റെക്കാർഡുമായി പ്രദർശനം തുടരുന്ന മോഹലാലിന്റെ പുലിമുരുകൻ സിനിമക്കെതിരെ പ്രത്യക്ഷമായി പരാതിയുള്ള ഒരേ ഒരു വിഭാഗം കേരളത്തിലെ വനപാലകരാണ്. സിനിമയിൽ വനപാലകരെ മോശക്കാരായി ചിത്രീകരിച്ചിരിക്കുന്നുവെന്നും അതിനാൽ ചിത്രം ഇറങ്ങിയതിനുശേഷം തങ്ങൾക്കെിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നം ഇവർ പരാതിപ്പെട്ടിരുന്നു. വനംമന്ത്രിയോ സർക്കാർ പ്രതിനിധികളോ ആരും ഇതിൽ പ്രതികരിച്ചില്ലെങ്കിലും, സാന്ദർഭികമായാണെങ്കിലും കൗതുകകരമായ പരാമർശം ഉണ്ടായത് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിൽ നിന്നാണ്. വനപാലകർ കർഷകരെക്കൂടി സംരക്ഷിച്ചാൽ വന്യമൃഗങ്ങളുടെ ശല്യം കുറയുമെന്നും അവർ കർഷരെ മറന്നാൽ പുലിമുരുകന്മാർ താനെ സൃഷ്ടിക്കപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണൻ ഇന്നലെ മറയൂരിൽ പറഞ്ഞത് നന്നായി സോഷ്യൽ മീഡിയയിലും പ്രചരിന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ വനത്തിന്റെയും വന്യമൃഗങ്ങളുടെയും മാത്രം സംരക്ഷകരല്ല, മനുഷ്യരുടെയും കൂടി സംരക്ഷകരാണ്. മനുഷ്യരും പരിസ്ഥിതിയുടെ ഭാഗമാണെ ന്ന് മനസ്സിലാക്കാത്ത ചില ഉദ്യോഗസ്ഥരാണ് പ്രശ്നങ്ങൾ
കൊച്ചി: സർവകാല കളക്ഷൻ റെക്കാർഡുമായി പ്രദർശനം തുടരുന്ന മോഹലാലിന്റെ പുലിമുരുകൻ സിനിമക്കെതിരെ പ്രത്യക്ഷമായി പരാതിയുള്ള ഒരേ ഒരു വിഭാഗം കേരളത്തിലെ വനപാലകരാണ്. സിനിമയിൽ വനപാലകരെ മോശക്കാരായി ചിത്രീകരിച്ചിരിക്കുന്നുവെന്നും അതിനാൽ ചിത്രം ഇറങ്ങിയതിനുശേഷം തങ്ങൾക്കെിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നം ഇവർ പരാതിപ്പെട്ടിരുന്നു. വനംമന്ത്രിയോ സർക്കാർ പ്രതിനിധികളോ ആരും ഇതിൽ പ്രതികരിച്ചില്ലെങ്കിലും, സാന്ദർഭികമായാണെങ്കിലും കൗതുകകരമായ പരാമർശം ഉണ്ടായത് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിൽ നിന്നാണ്.
വനപാലകർ കർഷകരെക്കൂടി സംരക്ഷിച്ചാൽ വന്യമൃഗങ്ങളുടെ ശല്യം കുറയുമെന്നും അവർ കർഷരെ മറന്നാൽ പുലിമുരുകന്മാർ താനെ സൃഷ്ടിക്കപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണൻ ഇന്നലെ മറയൂരിൽ പറഞ്ഞത് നന്നായി സോഷ്യൽ മീഡിയയിലും പ്രചരിന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ വനത്തിന്റെയും വന്യമൃഗങ്ങളുടെയും മാത്രം സംരക്ഷകരല്ല, മനുഷ്യരുടെയും കൂടി സംരക്ഷകരാണ്. മനുഷ്യരും പരിസ്ഥിതിയുടെ ഭാഗമാണെ ന്ന് മനസ്സിലാക്കാത്ത ചില ഉദ്യോഗസ്ഥരാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും കോടിയേരി പറഞ്ഞു.
മനുഷ്യപക്ഷത്ത് നിൽക്കുന്ന മകിച്ച എൻർടൈനറാണ് പുലിമുരകനെന്നം കോടിയേരി കൂട്ടിച്ചേർത്തു. ഇന്നലെ സിപിഐ(എം) മറയൂർ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യവെയാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്. എം.എം. മണി എംഎൽഎ, എസ്. രാജേന്ദ്രൻ എംഎൽഎ, സി.വി. വർഗീസ്, എം.എൻ. മോഹനൻ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിലായിരുന്നു കോടിയേരിയുടെ പരാമർശം.മണിയാശാനും, രാജേന്ദ്രനും അടക്കമുള്ള പലരും വനം ഉദ്യോഗസ്ഥർ സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു.
പുലിമുരുകൻ ഇറങ്ങിയതിന് ശേഷം ജോലിയെടുത്ത് ജീവിക്കാൻ കഴിയുന്നില്ലന്നെ് കാട്ടി വയനാട് വന്യജീവി സങ്കതത്തേിലെ വാർഡനാണ് മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയത്. സിനിമ റിലീസ് ചെയ്തതിനു ശേഷം പ്രദേശവാസികൾ വനപാലകരെ കൈയേറ്റം ചെയ്യുകയാണെന്നും അത് കൂടി വരുകയാണെന്നും വ്യക്തമാക്കിയാണ് ചീഫ് വാർഡൻ പി. ധനേഷ് കുമാറാണ് പരാതി നൽകിയത്. സിനിമയിൽ വനപാലകരെ മോശക്കാരായി ചിത്രീകരിച്ചിരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. ഇത് യാഥാർത്ഥ്യമാണെന്ന് കരുതി പ്രദേശവാസികളും മറ്റും വനപാലകരെ ആക്രമിക്കുകയാണെന്നാണ് ധനേഷ്‌കുമാറിന്റെ പരാതിയിലുള്ളത്.
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം. മനോഹരനും പുലിമുരുകനെതിരെ രംഗത്തത്തെി. പുലിമുരുകന്റെ പ്രമേയം വനപാലകർക്കും വനസംരക്ഷണത്തിനും എതിരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ മുഖമന്ത്രി പിണറായി വിജയൻ പുലിമുരുകൻ കണ്ടതിനുശേഷം നല്ല അഭിപ്രായം പറഞ്ഞത് വാർത്തയായിരുന്നു. സിനിമ കണ്ട് ഇഷ്ടപ്പെട്ട മുഖ്യമന്ത്രി മോഹൻലാലിനെ വിളിച്ച് അഭിനന്ദിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യം വച്ചുകൊണ്ട് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫുൾപേജ് പരസ്യം ഒന്നാം പേജിൽ വന്നതും വാർത്തയായിരുന്നു.
മലയാള മനോരമ, മാതൃഭൂമിയും ഉൾപ്പെടെയുള്ള മുൻനിര പത്രങ്ങൾക്ക് ഉൾപ്പേജിൽ ഒരു പേജിന്റെ മൂന്നിലൊന്ന് വരുന്ന പരസ്യം മാത്രം ലഭിച്ചപ്പോൾ ദേശാഭിമാനിയിൽ മുഖ്യമന്ത്രിയുടെയും ഭാര്യ കമലയുടെയും ചിത്രസഹിതമാണ് പരസ്യം. ഇരുവരും ഏരീസ് തിയറ്ററിൽ ഇരുന്ന് സിനിമ കാണുന്ന ചിത്രത്തിനൊപ്പം തിയറ്ററിൽ ജനങ്ങളോടൊപ്പം കണ്ട് പുലിമുരുകനെ ആശിർവദിച്ച ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് പുലിമുരുകൻ ടീമിന്റെ ഹൃദയം നിറഞ്ഞ നന്ദി എന്നാണ് പരസ്യത്തിലെ തലവാചകം.