- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേബിയോ ടെക്നോളജിക്ക് താങ്ങായി ആഗോള കമ്പനികളുടെ മുൻ മേധാവികൾ; സ്റ്റാർട്ട് അപ് കമ്പനികളുടെ തലപ്പത്ത് ഐടി രംഗത്തെ പ്രമുഖരെത്തുന്നത് സംസ്ഥാനത്ത് ആദ്യം
തിരുവനന്തപുരം: ടെക്‌നോപാർക് ഇൻകുബേഷൻ യൂണിറ്റിലെ വേബിയോ ടെക്‌നോളജി സൊല്യൂഷൻസിന് ആഗോളതലത്തിൽ പ്രശസ്തരായ രണ്ട് പുതിയ മേധാവികൾ. ടാറ്റ കൺസൽട്ടൻസി സർവീസ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റ് അരൂപ് ഗുപ്തയും ജനറൽ ഇലക്ട്രിക്കൽസിന്റെ മുൻ വൈസ് പ്രസിഡന്റ് സുബ്രത ദത്തയും ചുമതലയേറ്റതോടെ മികച്ച വളർച്ചയാണ് കമ്പനി നേടുന്നത്. ഇതാദ്യമായാണ് ആഗ
തിരുവനന്തപുരം: ടെക്‌നോപാർക് ഇൻകുബേഷൻ യൂണിറ്റിലെ വേബിയോ ടെക്‌നോളജി സൊല്യൂഷൻസിന് ആഗോളതലത്തിൽ പ്രശസ്തരായ രണ്ട് പുതിയ മേധാവികൾ. ടാറ്റ കൺസൽട്ടൻസി സർവീസ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റ് അരൂപ് ഗുപ്തയും ജനറൽ ഇലക്ട്രിക്കൽസിന്റെ മുൻ വൈസ് പ്രസിഡന്റ് സുബ്രത ദത്തയും ചുമതലയേറ്റതോടെ മികച്ച വളർച്ചയാണ് കമ്പനി നേടുന്നത്.
ഇതാദ്യമായാണ് ആഗോളതലത്തിൽ പ്രശസ്തമായ കമ്പനികളുടെ തലപ്പത്തിരുന്നവർ സംസ്ഥാനത്തെ സ്റ്റാർട്ട് അപ് കമ്പനികളുടെ ചുമതലയേൽക്കുന്നത്. ലോകത്തിലെ ഏറ്റവും സാധ്യതയുള്ള പത്ത് ടെക്‌നോളജി സ്റ്റാർട്ട് അപ്പുകളിലൊന്നായി നാസ്‌കോം കഴിഞ്ഞ വർഷം വേബിയോ ടെക്‌നോളജിയെ തെരഞ്ഞെടുത്തിരുന്നു.
ടെക്‌നോപാർക്കിലെ ടെക്‌നോളജി ബിസിനസ് ഇൻകുബേഷൻ ഗ്രൂപ്പ് സിഎംഒ കൃഷ്‌ണേന്ദു സെന്നാണ് അരൂപിനെയും സുബ്രതയെയും വേബിയോയ്ക്ക് പരിചയപ്പെടുത്തിയതെന്ന് സ്ഥാപകരിലൊരാളായ എം എസ് ശിവശങ്കർ പറഞ്ഞു. തിരുവനന്തപുരം എസ്‌സിടി എൻജിനിയറിങ് കോളേജിലെ ആറ് സുഹൃത്തുക്കൾ ചേർന്ന് 2009ലാണ് വേബിയോയ്ക്ക് രൂപംനൽകിയത്. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ സാന്നിധ്യമറിയിച്ച് ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടാൻ വേബിയോയ്ക്ക് കഴിഞ്ഞു.
കോളേജിൽ ടീഷർട്ട് വിറ്റ് കിട്ടിയ ഒന്നര ലക്ഷം രൂപയും സൗഹൃദത്തിന്റെ ശക്തിയുമാണ് സ്വന്തം ഐടി കമ്പനി എന്ന ആശയത്തിന്റെ ആദ്യ നിക്ഷേപം. വീട്ടുകാരുടെ സഹായം കൂടിയായപ്പോൾ ആ ആശയം ടെക്‌നോപാർക്കിലെ ഇൻകുബേഷൻ യൂണിറ്റിലെ വേബിയോ ടെക്‌നോളജീസ് എന്ന സ്ഥാപനമാകുകയായിരുന്നു.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിങ്ങിലെ വിദ്യാർത്ഥികളായിരുന്ന എ പി ബുഷൈർ, ശിവ്ശങ്കർ, മനുദേവ്, ബിജോയ് ബി എസ്, കെ വി നിതുൻ എന്നിവരും മാർ ഇവാനിയോസ് കോളേജിലെ സുഹൃത്ത് ആർ വി കൃഷ്ണനും ചേർന്നാണ് കമ്പനിക്ക് തുടക്കമിട്ടത്. കോളേജിൽ ടീഷർട്ട് വിറ്റുണ്ടാക്കിയ ഒന്നര ലക്ഷം രൂപയും വീട്ടുകാർ നൽകിയ പണവും ചേർത്ത് ആറു ലക്ഷം രൂപയായിരുന്നു നിക്ഷേപം. വീട്ടുകാരുടേയും ടെക്‌നോപാർക്ക് അധികൃതരുടേയും സഹായത്താലാണ് വളർന്നത്. സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും കമ്പനിക്ക് ലഭിച്ചു.
ഉപഭോക്താക്കൾക്ക് കമ്പനികളുമായി വേഗത്തിൽ ബന്ധപ്പെടാൻ സഹായിക്കുന്ന വോയിസ് ബ്രോഡ്കാസ്റ്റിങ് സങ്കേതമായ 'ബൗൺസ് ഡി'യിലൂടെയാണ് വേബിയോ ശ്രദ്ധ പിടിച്ചുപറ്റിയത്. പലപ്പോഴും ടോൾ ഫ്രീ നമ്പറുകൾ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് പ്രവർത്തിക്കുന്നില്ലെന്ന കണ്ടെത്തലാണ് 'ബൗൺസ് ഡി'യുടെ പിറവിക്ക് പിന്നിൽ. ഇപ്പോൾ ലാർസൻ ആൻഡ് ടൂബ്രോ, ഗോദ്‌റെജ്, മഹീന്ദ്ര, ലോധ ഗ്രൂപ്പ് തുടങ്ങിയ കമ്പനികൾ വേബിയോയുടെ ഇടപാടുകാരാണ്.