- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിനെതിരെ അപവാദം പ്രചരിപ്പിച്ചാൽ രണ്ട് മക്കളും ഭാര്യയും പിതാവിനൊപ്പം തൂങ്ങി മരിക്കുമോ? 12 വയസും 17 വയസുമുള്ള മക്കൾ അടക്കം ഒരു കുടുംബതത്തിലെ നാല് പേരും ആത്മഹത്യ ചെയ്തതിൽ ആകെ ദുരൂഹത; ആത്മഹത്യാ കുറിപ്പിൽ പറയുന്നത് അയൽവാസികളുടെ അപവാദ പ്രചരണമെന്ന്; എങ്കിൽ പിതാവ് കൊലനടത്തി തൂക്കിയ ശേഷം സ്വയം തൂങ്ങി മരിച്ചതാവാമെന്ന് സംശയിച്ചു പൊലീസ്
കൽപ്പറ്റ: വയനാട്ടിലെ തിടങ്ങഴിയിൽ നാലംഗ കുടുംബം ആത്മഹത്യചെയ്തതിന് പിന്നിൽ ദുരൂഹത തുടരുന്നു. അയൽവാസിയുടെ അപവാദപ്രചരണമെന്ന് നാലംഗ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ പുറത്തുവരുന്ന സൂചന. ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. ആത്മഹത്യചെയ്ത വിനോദിന്റെയും ഭാര്യയുടേതുമായ ഏഴ് കുറിപ്പുകളാണുള്ളത്. ഇതിൽ അയൽവാസികളെയാണ് പ്രധാനമായും കുറ്റപ്പെടുത്തുന്നത്. വിനോദിനെയും ഒരു സ്ത്രീയേയും കുറിച്ച് അയൽവാസികളോടും, വിനോദിന്റെ അമ്മയോടും അപവാദപ്രചരണം നടത്തിയ അയൽവാസിയുടെ നടപടിയിൽ മനംനൊന്താണ് താനും കുടുംബവും ജീവനൊടുക്കുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്. പൊലീസ്, അടുത്ത സുഹൃത്ത് സുനീഷ്, അയൽക്കൂട്ടം, കുടുംബശ്രീ, തിടങ്ങഴി നാട്ടുകാർ തുടങ്ങി ഏഴ് കത്തുകളാണ് എഴുതിയിരിക്കുന്നത്. ഇന്നലെ രാവിലെയാണ് രാവിലെ അയൽവാസിയായ ഷിജുവിന്റെ തോട്ടത്തിലെ കശുമാവിലാണ് നാല് പേരെയും തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. മികച്ച കർഷകനായ വിനോദ് ആത്മഹത്യചെയ്യാനിടയാക്കിയ കാരണങ്ങളെ കുറിച്ച് തു
കൽപ്പറ്റ: വയനാട്ടിലെ തിടങ്ങഴിയിൽ നാലംഗ കുടുംബം ആത്മഹത്യചെയ്തതിന് പിന്നിൽ ദുരൂഹത തുടരുന്നു. അയൽവാസിയുടെ അപവാദപ്രചരണമെന്ന് നാലംഗ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ പുറത്തുവരുന്ന സൂചന. ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. ആത്മഹത്യചെയ്ത വിനോദിന്റെയും ഭാര്യയുടേതുമായ ഏഴ് കുറിപ്പുകളാണുള്ളത്. ഇതിൽ അയൽവാസികളെയാണ് പ്രധാനമായും കുറ്റപ്പെടുത്തുന്നത്.
വിനോദിനെയും ഒരു സ്ത്രീയേയും കുറിച്ച് അയൽവാസികളോടും, വിനോദിന്റെ അമ്മയോടും അപവാദപ്രചരണം നടത്തിയ അയൽവാസിയുടെ നടപടിയിൽ മനംനൊന്താണ് താനും കുടുംബവും ജീവനൊടുക്കുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്. പൊലീസ്, അടുത്ത സുഹൃത്ത് സുനീഷ്, അയൽക്കൂട്ടം, കുടുംബശ്രീ, തിടങ്ങഴി നാട്ടുകാർ തുടങ്ങി ഏഴ് കത്തുകളാണ് എഴുതിയിരിക്കുന്നത്.
ഇന്നലെ രാവിലെയാണ് രാവിലെ അയൽവാസിയായ ഷിജുവിന്റെ തോട്ടത്തിലെ കശുമാവിലാണ് നാല് പേരെയും തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. മികച്ച കർഷകനായ വിനോദ് ആത്മഹത്യചെയ്യാനിടയാക്കിയ കാരണങ്ങളെ കുറിച്ച് തുടക്കം മുതലേ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഒടുവിൽ വിനോദിന്റെ മൃതദേഹത്തിൽ നിന്നും ലഭിച്ച ആത്മഹത്യകുറിപ്പുകളിലാണ് തങ്ങൾ ജീവനൊടുക്കാനുണ്ടായിരുന്ന യഥാർത്ഥകാരണം വിശദീകരിക്കുന്നത്.
മറ്റൊരു സ്ത്രീയേയും ബന്ധപ്പെടുത്തി സ്വന്തം അമ്മയോടും, നാട്ടുകാരോടും അപവാദങ്ങൾ പ്രചരിപ്പിച്ച അയൽവാസിയാണ് തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നും കുറിപ്പിൽ പറയുന്നു. പ്രസ്തുത സ്ത്രീയെ സ്വന്തം സഹോദരിയായാണ് താൻ കാണുന്നതെന്നും അവരെയും തന്നെയും കുറിച്ച് സ്വന്തം അമ്മയോടുപോലും അപവാദം പ്രചരിപ്പിച്ചത് മൂലമാണ് ജിവിതം അവസാനിപ്പിക്കുന്നതെന്ന് കത്തിൽ പറയുന്നു.
ഏഴിൽ അഞ്ച് കുറിപ്പുകളും വിനോദ് എഴുതിയതാണെന്നാണ് പൊലീസ് പറഞ്ഞു. രണ്ട് കുറിപ്പുകൾ ഭാര്യ മിനിയാണ് എഴുതിയിരിക്കുന്നത്. പരസ്ത്രീ ബന്ധം ആരോപിക്കപ്പെട്ട സ്ത്രീയെ താൻ സഹോദരിയെ പോലെയാണ് കാണുന്നതെന്നും നാല് പേരെയും ഒരുമിച്ച് കുറിപ്പിൽ ആരോപണവിധേയനായ വ്യക്തിയുടെ പറമ്പിനോട് ചേർന്നുള്ള തങ്ങളുടെ സ്ഥലത്ത് അടക്കം ചെയ്യണമെന്നും വിനോദിന്റെ കുറിപ്പിലുണ്ട്.
തന്റെ ഭർത്താവിനെ പൂർണ്ണ വിശ്വാസമാണ്. പരസ്ത്രീ ബന്ധം പറഞ്ഞ് പരത്തിയത് അസത്യമാണെന്നും കുടുംബത്തിനുണ്ടായ മാനഹാനിയാലാണ് മരിക്കുന്നതെന്നും മിനിയുടെ കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്. കുറിപ്പുകളെല്ലാം കവറിലാക്കി വിനോദ് ധരിച്ചിരുന്ന ബെൽറ്റിൽ തിരുകി വെച്ച നിലയിലായിരുന്നു. അതേ സമയം ആത്മഹത്യ പ്രേരണക്ക് കാരണമായ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചതിന് ശേഷമെ കുറിപ്പിൽ സൂചിപ്പിച്ച വ്യക്തിക്കെതിരെ കേസെടുക്കുവെന്ന് തലപ്പുഴ എസ്‌ഐ അനിൽകുമാർ പറഞ്ഞു.
നാല് പേരെയും തോട്ടത്തിലെ കശുമാവിൻ ചോട്ടിൽ കുഴിയെടുത്ത് അടക്കം ചെയ്യണമെന്നും കത്തിൽ പറയുന്നതായി മാനന്തവാടി ഡിവൈഎസ്‌പി കെഎം ദേവസ്യ വ്യക്തമാക്കി. അയൽവാസിക്കെതിരെ അന്വേഷണത്തിന് ശേഷം വേണ്ടിവന്നാൽ ആത്മഹത്യപ്രേരണയ്ക്ക് കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിന് സമീപത്ത് കണ്ട് ശീതളപാനീയത്തിന്റെ സാമ്പിൾ മെഡിക്കൽ ലാബിലേക്ക് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.