കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, എഎംഎഎയ്ക്കെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസി. സംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ നടിമാരായ തങ്ങളെ വാർത്താസമ്മേളനത്തിൽ അപമാനിച്ചെന്ന് രേവതി കരഞ്ഞുകൊണ്ടുപറഞ്ഞു. തങ്ങളുടെ പേരുപോലും പറയാതെ വെറും നടിമാരെന്നാണ് മോഹൻലാൽ തന്റെ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. മലയാള സിനിമാ വ്യവസായത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന നടിക്ക് നേരേയുണ്ടായ ആക്രമണമുണ്ടായി 15 മാസമായിട്ടും വേണ്ടത്ര പിന്തുണ കിട്ടിയില്ല. തങ്ങളുടെ കൂടെ ആരും നിന്നില്ലെന്ന അജ്ഞലി മേനോന്റെ ആമുഖത്തോടെയാണ് വാർത്താസമ്മേളനം ആരംഭിച്ചത്. രേവതി പാർവതി, പത്മപ്രിയ, ബീന പോൾ, അഞ്ജലി മേനോൻ എന്നീ ഡബ്ലുസിസി അംഗങ്ങളാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

വാർത്താസമ്മേളനത്തിൽ പാർവതി ഇരയുടെ രാജിക്കത്ത് വായിച്ചു. ഇതിന് മുൻപ് ആരോപണവിധേയനായ നടൻ അവസരങ്ങൾ തട്ടിമാറ്റി. കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് എഎംഎംഎ ശ്രമിച്ചത്. സംഘനയുടെ ഭാഗമാകുന്നതിൽ അർത്ഥമില്ലെന്നും നടിയുടെ രാജിക്കത്തിൽ പറയുന്നു. അക്രമിക്കപ്പെട്ട നടി പുറത്തും ആരോപണ വിധേയൻ അകത്തുമെന്ന സ്ഥിതിവിശേഷമാണുള്ളത്.

രാജിക്കത്ത് തയാറാക്കി വെച്ചിരുന്നു, എന്താണ് സംഭവിച്ചതെന്നറിയാൻ ഇടവേള ബാബുവിനെ വിളിച്ചിരുന്നു., എന്തിനാണ് അമ്മയും പേര് മോശമാക്കുന്നത് എന്നാണ് അദ്ദേഹം പ്രതികരിച്ചത താൻ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ഉണ്ടായതുകൊണ്ടുമാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. ഓഗസ്റ്റിൽ അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നു. കുറ്റാരോപിതൻ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആൾ പുറത്താണ്. ഇതാണോ നീതിയെന്നും രേവതി ചോദിച്ചു.

അമ്മയിൽനിന്ന് രാജിവക്കാൻ കത്ത് തയാറാക്കിയിരുന്നുവെന്ന് പാർവതി വെളിപ്പെടുത്തി. ഇടവേള ബാബുവിനെ വിളിച്ചപ്പോൾ എന്തിനാണ് അമ്മയുടെ പേര് മോശമാക്കുന്നത് എന്നാണു ചോദിച്ചത്. ജനറൽ ബോഡി അംഗങ്ങൾക്ക് എന്തും പറയാനുണ്ടെങ്കിൽ അടിയന്തര യോഗം ചേരും എന്ന് ഇടവേള ബാബു പറഞ്ഞു. തുടർന്നാണ് അമ്മയുമായി വീണ്ടും വിഷയം ചർച്ച ചെയ്യാൻ പോയത്. ഓഗസ്റ്റ് ഏഴിലെ യോഗത്തിൽ 40 മിനിറ്റ് നടന്നത് മുഴുവൻ ആരോപണങ്ങളായിരുന്നു. കെഞ്ചി പറഞ്ഞു സംസാരിക്കാൻ അവസരം തരാൻ. പക്ഷേ അവർ അതിനു തയാറായില്ലെന്നും പാർവതി പറഞ്ഞു.

യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോൻ. ഇന്ത്യ മുഴുവനും ഒരു മൂവ്മെന്റ് നടക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഇതിൽ നടപടി എടുക്കുന്നു. സ്ത്രീകൾ പറയുന്നത് വിശ്വസിക്കുന്നു. പക്ഷേ കേരളത്തിൽ വാക്കാലെയല്ലാതെ കുറച്ചുകൂടി ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോൻ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാർവതി മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചു. ബീന പോൾ, സജിത മഠത്തിൽ, റിമ കല്ലിങ്കൽ തുടങ്ങിയവരാണ് വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങളാണ് നടിമാർ ധരിച്ചിട്ടുള്ളത്.

15 വർഷം മലയാള സിനിമയിൽ പ്രവർത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടത് .മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കർശന നിർദ്ദേശം നൽകിയെന്ന് രേവതി. ദീലിപ് സംഘടനയിൽ ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ലെന്ന് പത്മപ്രിയ പറഞ്ഞു. അമ്മ എന്തോ മറയ്ക്കുന്നു.അമ്മയിൽ തിരികെ എത്തണമെങ്കിൽ ആദ്യം മുതൽ അപേക്ഷ നൽകണമെന്നാണ് അറിയിപ്പ് കിട്ടിയിരിക്കുന്നത്

തിലകൻ ചേട്ടന്റെ കാര്യത്തിൽ എന്തുണ്ടായെന്ന് രേവതി ചോദിച്ചു. അമ്മ ഭാരവാഹികൾ സ്വന്തം വാക്ക് മാറ്റി പറയുന്നതെന്തിനാണ്. മാധ്യമങ്ങളോട് രേവതി നന്ദി പറഞ്ഞു. മാധ്യമങ്ങൾ എഴുതുന്നത് മാറ്റമുണ്ടാക്കും ഞങ്ങൾ മുറിവേറ്റപ്പെട്ടവരും അപമാനിക്കപ്പെട്ടവരും രോഷാകുലരുമാണ്. അമ്മ എന്തോ മറയ്ക്കുന്നു. അമ്മയിൽ തിരികെ എത്തണമെങ്കിൽ ആദ്യം മുതൽ അപേക്ഷ നൽകണമെന്നാണ് അറിയിപ്പ് കിട്ടിയിരിക്കുന്നത്. തിലകൻ ചേട്ടന്റെ കാര്യത്തിൽ എന്തുണ്ടായെന്ന് രേവതി ചോദിച്ചു.

അമ്മ ഭാരവാഹികൾ സ്വന്തം വാക്ക് മാറ്റി പറയുന്നതെന്തിനാണ് .സംസ്ഥാനത്തെ വലിയ സെലിബ്രിറ്റീസാണ് അമ്മയിലുള്ളത്, അവർ പറയുന്നതും ആഹാരം കഴിക്കുന്നത് ഉൾപ്പെടെയുള്ള വാർത്തയാണ്. ഇത് ഞങ്ങൾ ഒരാളെ ക്കുറിച്ച് മാത്രമല്ല പറയുന്നത്. 17 വയസുള്ള കുട്ടി പാതിരാത്രി വീട്ടിൽ വന്ന് എന്നേ രക്ഷിക്കൂ എന്ന് പറയുന്ന സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് രേവതി പറഞ്ഞു.

പാർവതി: അവർ ഞങ്ങളെ കേൾക്കുമെന്നും തെറ്റായ തീരുമാനം തിരുത്തുമെന്നും പ്രതീക്ഷിച്ചു. എന്നാൽ അവിടെ ചെന്നപ്പോൾ ആരോപണങ്ങൾ കൊണ്ട് മൂടുകയായിരുന്നു. 40 മിനിറ്റോളം അവരോട് സംസാരിക്കാൻ അനുവദിക്കണമെന്ന് കെഞ്ചേണ്ടി വന്നു. പീഡിപ്പിക്കപ്പെട്ട നടിയുടെ ഒരു വോയ്‌സ് നോട്ട് അവരെ കേൾപ്പിച്ചതോടെ അവരെല്ലാം നിശബ്ദരായി!

പത്മപ്രിയ: അതിനു ശേഷം ആദ്യ പ്രതികരണം പ്രസിഡന്റിന്റെയായിരുന്നു. ഇരയ്‌ക്കൊപ്പം നിൽക്കാൻ വ്യക്തിപരമായി തയാറാണെന്നും എന്നാൽ ജനറൽ ബോഡി തീരുമാനം താനെങ്ങനെ തിരുത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.നടിയെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിച്ചപ്പോൾ അവൾ അപേക്ഷിച്ചാൽ എക്‌സിക്യൂട്ടിവ് പരിഗണിക്കാമെന്നും പിന്നീട് ജനറൽ ബോഡിയിൽ വോട്ടിനിട്ട് തീരുമാനിക്കാമെന്നുമായിരുന്നു പ്രതികരണം.

പാർവതി: ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തിൽ വീണ പൂച്ചെയെന്ന് വിശേഷിപ്പിച്ചുപാർവതി: ഓഗസ്റ്റ് 7 ലെ മീറ്റിങ്ങിനിടെ നടന്ന പ്രസ് മീറ്റിൽ ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞിരുന്നു. ഒരു തീരുമാനം അന്നുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിൽ മൗനം പാലിച്ചു. പക്ഷേ മാധ്യമങ്ങൾ പോയതോടെ അവരുടെ ഭാവം മാറി.

നിയമവശങ്ങൾ നോക്കണമെന്നും 30 ദിവസം വേണമെന്നും പറഞ്ഞു. ഞങ്ങൾ സമ്മതിക്കാത്തതു കൊണ്ട് അത് പത്ത് ദിവസമാക്കി. എന്നാൽ സംയുക്ത പ്രസ്താവന നടത്താതെ സ്വന്തമായി പ്രസ്താവന നടത്തി വഞ്ചിച്ചു.

രമ്യാ നമ്പീശൻ: അമ്മ എന്ന സ്‌പേയ്‌സിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രമ്യാ നമ്പീശൻ. ഐസിസി പോലുള്ള കംപ്ലെയിന്റ് സെൽ വേണമെന്ന് ഞങ്ങൾ പറഞ്അഞിരുന്നു. ഞങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ആരോട് പറയണം. ഐസിസി പോലെ മുന്നോട്ട് പോകുന്ന ചുവട് വയ്‌പ്പാണ് ഞങ്ങൾ ഉദ്ദേശിക്കുന്നതെന്നും രമ്യാ നമ്പീശൻ.ചൂടുവെള്ളത്തിൽ വീണ പൂച്ച എന്ന ബാബുരാജിന്റെ വാക്കുകൾ നീചമാണ് .അമ്മ സ്ത്രീകളുടെ അവസരങ്ങൾ ഇല്ലാതാക്കുന്ന സംഘടനയായി മാറിയെന്നും് ഡബ്ല്യുസിസി അംഗങ്ങൾ ആരോപിച്ചു.

അമ്മയുടെ ഉള്ളിലെ പുഴുക്കുത്തുകൾ തുറന്ന് കാട്ടുമെന്നും നടിമാർ പറഞ്ഞു. അമ്മയിൽ നിന്നും രാജി വയ്ക്കില്ല മീറ്റിങ്ങിൽ പങ്കെടുക്കും, യോഗങ്ങളിൽ നിന്നും ഓടിയൊളിക്കില്ല
ലൈംഗിക പീഡനം നടത്തുന്നവരെ സംരക്ഷിക്കുന്ന സമയം കഴിഞ്ഞുവെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാത്ത ഏക സംഘടനയാണ് അമ്മ. അക്രമിക്കപ്പെട്ട നടിയാണോ അക്രമിച്ച നടനാണോ ഇരയെന്ന് പത്മപ്രിയ ചോദിച്ചു.സംഭവം കത്തി നിൽക്കേ ഫെഫ്ക ചെയര്മാൻ കേസിലെ പ്രതിയെ വച്ച് സിനിമ അനൗൺസ് ചെയ്യുകയാണ് ചെയ്തതെന്ന് റീമ കല്ലിങ്കൽ പറഞ്ഞു. ബോളിവുഡിൽ മീ ടു ക്യാമ്പെയിൻ നടക്കുമ്പോൾ നമ്മുടെ നാട്ടിൽ ഇതാണ് നടക്കുന്നതെന്നും അവർ പരഞ്ഞു.

 അമ്മയിൽ നേതൃമാറ്റമല്ല വേണ്ടത് ആറ്റിറ്റിയൂൂഡ് മാറ്റണമെന്ന് പാർവ്വതി പറഞ്ഞു. ജോലിക്ക് പോകുമ്പോൾ പേടിച്ച് പോകരുതെന്ന ആഗ്രഹമുണ്ട്. അതിന് അവർക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യണമെന്നും പാർവ്വതി. ഇത് ഒരു ഇടവേള മാത്രമാണെന്ന് പത്മപ്രിയ പറഞ്ഞു.

സിനിമയിൽ തനിക്കുണ്ടായ ദുരനുഭവമാണ് ഡബ്ല്യുസിസി അംഗമായ അർച്ചന പത്മിനി പറഞ്ഞത്. മമ്മൂട്ടി ചിത്രത്തിനിടെ പ്രൊഡക്ഷൻ കൺട്രോളറിൽ നിന്നും മോശം അനുഭവമുണ്ടായി. ഫെഫ്ക്കയിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും അർച്ചന പറഞ്ഞു.