കൊച്ചി: നടി ആക്രമിക്കപ്പെട്ട് അഞ്ച് വർഷം പിന്നിട്ടിട്ടും അതിജീവിതയുടെ നീതിക്ക് വേണ്ടി സർക്കാർ സംവിധാനങ്ങൾ എന്ത് ചെയ്തെന്ന ചോദ്യവുമായി ഡബ്ല്യൂസിസി.

'അങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ലെന്ന് ഉറപ്പാക്കാൻ സർക്കാരും അധികാരികളും എന്ത് ചെയ്തു', 'അതിജീവിച്ച സ്ത്രീയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തു,' 'എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ നാമോരോരുത്തരും എന്ത് ചെയ്തു' തുടങ്ങിയ ചോദ്യങ്ങളാണ് ഡബ്ല്യൂസിസി ഉയർത്തിയിരിക്കുന്നത്.

2017 ഫെബ്രുവരിയിൽ താൻ നേരിട്ട ലൈംഗിക അതിക്രമത്തെയും തട്ടിക്കൊണ്ടുപോക്കിനെയും കുറിച്ച് അതിജീവിത ഔദ്യോഗികമായി പരാതിപ്പെട്ടു.

അഞ്ച് വർഷങ്ങൾക്കിപ്പുറം

ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാൻ സർക്കാർ എന്തു ചെയ്തു?

അതിജീവിച്ച സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തു?

എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ നാമോരോരുത്തരും എന്ത് ചെയ്തു.

അവൾക്കൊപ്പം

അതിജീവിതയ്ക്കൊപ്പം- ഡബ്ല്യൂ.സി.സി