- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിലെ എഎംഎംഎ സ്‌റ്റേജ് ഷോയിലും ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഡബ്ല്യുസിസി; ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി നടിമാരുടെ സംഘടന; ഷൂട്ടിങ് ലൊക്കേഷനിലെ പരിഹാര സമിതി എന്ന ആവശ്യമുന്നയിച്ചുള്ള ഹർജിക്കൊപ്പം പരിഗണിക്കാമെന്ന് കോടതി; നിയമപരമായി തന്നെ നേരിടുമെന്ന് മോഹൻലാലും
കൊച്ചി: താരസംഘടനയായ എഎംഎംഎ അബുദാബിയിൽ നടത്തുന്ന സ്‌റ്റേജ് ഷോയ്ക്കും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി. വിഷയം ഉന്നയിച്ച് ഡബ്ല്യു.സി.സി. ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. പ്രളയദുരിതാശ്വാസത്തിനായി നടത്തുന്ന സ്‌റ്റേജ് ഷോയ്ക്ക് വേണ്ടിയാണ് സംഘം അബുദാബിയിലേക്ക് പോകുന്നത്. ഡിസംബർ ഏഴിന് അബുദാബിയിൽ വച്ചാണ് താരസംഘടന സ്‌റ്റേജ് ഷോ നടത്തുക. ഷോയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ക്ഷേമത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യം ഡബ്ല്യു.സി.സിക്ക് വേണ്ടി റിമ കല്ലിങ്കൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഉന്നയിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യൂ.സി.സി പുതിയ ആവശ്യം ഉന്നയിച്ചത്. ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും. ഷൂട്ടിങ് ലൊക്കേഷനുകളിൽ താരങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തര പരാതി പരിഹാര
കൊച്ചി: താരസംഘടനയായ എഎംഎംഎ അബുദാബിയിൽ നടത്തുന്ന സ്‌റ്റേജ് ഷോയ്ക്കും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി. വിഷയം ഉന്നയിച്ച് ഡബ്ല്യു.സി.സി. ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. പ്രളയദുരിതാശ്വാസത്തിനായി നടത്തുന്ന സ്‌റ്റേജ് ഷോയ്ക്ക് വേണ്ടിയാണ് സംഘം അബുദാബിയിലേക്ക് പോകുന്നത്. ഡിസംബർ ഏഴിന് അബുദാബിയിൽ വച്ചാണ് താരസംഘടന സ്‌റ്റേജ് ഷോ നടത്തുക.
ഷോയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ക്ഷേമത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യം ഡബ്ല്യു.സി.സിക്ക് വേണ്ടി റിമ കല്ലിങ്കൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഉന്നയിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യൂ.സി.സി പുതിയ ആവശ്യം ഉന്നയിച്ചത്.
ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും. ഷൂട്ടിങ് ലൊക്കേഷനുകളിൽ താരങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന ഡബ്ല്യു.സി.സിയുടെ ഹരജിക്കൊപ്പമാവും പുതിയ ആവശ്യവും കോടതി പരിഗണിക്കുക. നേരത്തെ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന ആവശ്യത്തോട് സമ്മിശ്രിത പ്രതികരണമാണ് ഉണ്ടായിരുന്നത്.
അതേസമയം ഹർജിയുടെ കാര്യം സംബന്ധിച്ച് എഎംഎംഎയ്ക്ക് പരാതി ഒന്നും ലഭിച്ചില്ലെന്ന് പ്രസിഡൻ്‌റ് മോഹൻ ലാൽ പറഞ്ഞു. ഹൈക്കോടതിയിൽ നടിമാരുടെ സംഘടന സമർപ്പിച്ചിരിക്കുന്ന ഹർജിയെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പുറത്ത് പോയ നടിമാർ തിരികെ വന്നാൽ അവരെ സംഘടനിൽ ഉൾപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.