കൈയും കലാശവും കാട്ടി ക്ഷണിച്ച് വരുത്തുകയും പിന്നീട് കാര്യം കഴിയുമ്പോൾ പീഡനക്കേസ് കൊടുക്കാൻ പോകുന്ന കമിതാക്കൾ ജാഗ്രതൈ.... ഇനി നിങ്ങളുടെ ഇമ്മാതിരി കാലു മാറ്റമൊന്നും നടക്കില്ല കേട്ടോ.. ലൈംഗിക ബന്ധത്തിന് നിങ്ങൾ നൽകുന്ന സമ്മതം റെക്കോർഡ് ചെയ്യാൻ പുതിയൊരു ആപ്‌സ് വിപണിയിലെത്തിയിരിക്കുകയാണ്. വികൺസന്റ് എന്നാണ് ഈ ആപ്‌സിന്റെ പേര്. ആ ആപ്‌സിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതോടെ സമ്മതത്തോടെയുള്ള ബന്ധത്തിന് ശേഷം ഇനി പീഡന കേസ് വരുമോ എന്നു ഭയപ്പെടേണ്ട. അതായത് സമ്മതം റെക്കോർഡ് ചെയ്യുന്ന മൊബൈൽ ആപ്‌സാണ് വികൺസന്റ്.

ഇതു പ്രകാരം ലൈംഗികബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് കമിതാക്കൾ ഈ ആപ്പിലൂടെ സമ്മതം റെക്കാർഡ് ചെയ്യുകയാണ് വേണ്ടത്. വി കൺസന്റിലൂടെ കമിതാക്കൾ ഇരുവരും ലൈംഗികബന്ധത്തിന് സമ്മതമാണെന്ന തങ്ങളുടെ പ്രസ്താവന റെക്കോർഡ് ചെയ്യുന്നു. 20സെക്കൻഡ് വീതമുള്ള ക്ലിപ്പിങ്‌സുകൾ പ്രസ്തുത ആപ്പിലൂടെ ഫോണിലാണ് റെക്കോർഡ് ചെയ്യുന്നത്. ഫോണിലെ ക്യാമറ മനുഷ്യന്റെ മുഖം ഡിറ്റെക്ട് ചെയ്താൽ മാത്രമെ ഈ ആപ്പ് പ്രവർത്തിക്കുകയുള്ളൂ. അതിന് പുറമെ ഇരുവരും കേൾക്കാൻ തക്കവണ്ണം സമ്മതം രേഖപ്പെടുത്തുന്ന വിധം യെസ് എന്ന് പറഞ്ഞാൽ മാത്രമെ ഇത് പ്രവർത്തന ക്ഷമമാകുകയുള്ളൂ. ഇങ്ങനെ ചെയ്തില്ലെങ്കിൽ റെക്കോർഡിങ് നിലയ്ക്കുകയും സെക്‌സ് ചെയ്യേണ്ടെന്ന് പ്രേരിപ്പിക്കുകയും ചെയ്യും.

ലൈംഗികബന്ധവുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകളും പ്രശ്‌നങ്ങളും ഒഴിവാക്കാൻ തങ്ങളുടെ ആപ്പിലൂടെ സാധിക്കുമെന്നാണ് ഇതിന്റെ ഡെവലപർമാർ അവകാശപ്പെടുന്നത്. എന്നാൽ ബലാത്സംഗം ചെയ്യുന്നത് സമ്മതം തേടിയിട്ടല്ലെന്നും അത് പീഡിപ്പിക്കാൻ ഒരുമ്പെടുന്നയാൾ എടുക്കുന്ന തീരുമാനമാണെന്നുമാണ് പീഡനത്തെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകാർ പറയുന്നത്. യെസ് അല്ലെങ്കിൽ നോ പറയുന്നതിന് മുമ്പ് വി കൺസന്റ് യൂസർമാർ അവരുടെ പേര് ക്യാമറയ്ക്ക് മുന്നിൽ സ്ഥിരീകരിക്കണം. തുടർന്ന് യൂസർ യെസ് പറഞ്ഞാൽ ആപ്പ് അതിനനുസരിച്ച് പ്രതികരിക്കുകയാണ് ചെയ്യുന്നത്.

അമേരിക്കൻ അത്‌ലറ്റുകളെ ഉദ്ദേശിച്ചാണ് പ്രസ്തുത ആപ്പ് വികസിപ്പിച്ചതെന്നാണ് യുഎസ് ഡിസൈനറായ മൈക്കൽ ലിസാക്ക് പറയുന്നത്. യുഎസിലെ അത്‌ലററുകൾ അടുത്തിടെ നിരവധി പീഡനക്കേസുകളിൽ അകപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത് വികസിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.ബലാത്സംഗം എന്നത് ആക്രമണമെന്നതിനേക്കാൾ തെറ്റിദ്ധാരണയുടെ ഫലമാണെന്നാണ് റേപ്പ് ആൻഡ് സെക്ഷ്വൽ അബ്യൂസ് സപ്പോർട്ട് സെന്റർ പറയുന്നത്.

ലൈംഗികബന്ധത്തിനുള്ള സമ്മതത്തെ തികച്ചും തെറ്റായാണീ ആപ്പ് കാണുന്നതെന്നാണ് സെന്ററിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. പീഡനക്കുറ്റത്തിന് ഈ അടുത്ത വർഷങ്ങളിലായി പ്രമുഖർ അകത്തായ പശ്ചാത്തതലത്തിലാണീ ആപ്പ് രംഗത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്. പ്രശസ്ത ഫുട്‌ബോളറായ ചെഡ് ഇവാൻസിന്റെ പീഡനക്കേസ് ശ്രദ്ധേയമായിരുന്നു. മദ്യപിച്ച് മദോന്മത്തയായിരുന്ന കാമുകിയുടെ സമ്മതത്തോടെയാണ് ഇദ്ദേഹം ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നതെങ്കിലും പിന്നീട് കാമുകി കാലുമാറുകയും കേസ് പീഡനമാവുകയുമായിരുന്നു.ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ സമ്മതത്തോടെയാണോ ലൈംഗിക ബന്ധം നടന്നതെന്ന കാര്യം പ്രത്യേകം പരിഗണിക്കണമെന്ന് അടുത്തിടെ കോടതി നിർദേശിച്ചിരുന്നു.