തിരുവനനന്തപുരം: ആവിഷ്‌ക്കാര നിയന്ത്രണത്തിനും സെൻസറിംഗിനും എതിരേയുള്ള പ്രതിഷേധം ചലച്ചിത്രമേളയിലെ വേറിട്ട കാഴ്ചയായി. പ്രേക്ഷകർക്കും കലാകാരന്മാർക്കും അവരുടെ ചിത്രങ്ങൾക്കും മേൽ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ഒരു തെരുവു നാടക രൂപത്തിലാണ് ചലച്ചിത്രോത്സ വേദിയിൽ പ്രതിഷേധ രൂപം പൂണ്ടത്.

സെക്സിദുർഗയും ,ന്യൂഡുമൊക്കെ ഞങ്ങൾക്കു കാണണം. ഞങ്ങൾ കാണാൻ ആഗ്രഹമുള്ള ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ പ്രദര്ശിപ്പിക്കേണ്ടത്. ഞങ്ങളുടെ അവകാശമാണത്. ഏത് സിനിമ കാണണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നും ഇവർ നാടകത്തിലൂടെ പറയുന്നു.