വീവൺ അൽ ഐൻ ആർട്‌സ് സ്പോർട്സ് ക്ലബ്ബിന്റെ സ്പോർട്സ് വിഭാഗം, ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐന്റെ സഹകരണത്തോടെസംഘടിപ്പിച്ച നാസാ കപ്പ് ഇന്റർ അൽ ഐൻ ഓപ്പൺ ഷട്ടിൽടൂർണമെന്റ് ഈ കഴിഞ്ഞ ഡിസംബർ 15, 16, 22, 23 തീയതികളിൽവിവിധ വിഭാഗങ്ങളിലായി ഇന്ത്യൻ സോഷ്യൽ സെന്റർ (ഐ.എസ്.സി)അൽ ഐൻ ഇൻഡോർ കോർട്ടിൽ വച്ച് നടത്തപ്പെട്ടു.

അൽ ഐനിലെ മുഴുവൻ കായിക പ്രേമികളുടെയും സഹായ സഹകരണങ്ങളോടെ നടത്തപ്പെട്ട ഈ പ്രമുഖ ഷട്ടിൽടൂർണമെന്റിൽ വിവിധ വിഭാഗങ്ങളിലായി ജേതാക്കളായ താഴെ പറയുന്നവർക്ക്; സീനിയർ ഗേൾസ്: ദേവിക വിനോദ്, സീനിയർ ബോയ്‌സ് ഡബിൾസ്: മിർസ & ഷംസിൽ, സീനിയർ ബോയ്‌സ്‌സിംഗിൾസ്: മിർസ, ക്ലാസ്സിക് നൈലോൺ ഡബിൾസ് : കിരൺ &ഹാറൂൺ, എലൈറ്റ് നൈലോൺ ഡബിൾസ്: ദിൽഷാദ് & ഒസാമ,എലൈറ്റ് ഫെതെർ ഡബിൾസ്: റിയാസ് &മോനിഷ്, ലേഡീസ്‌സിംഗിൾസ്: ജ്യോതി, മാസ്റ്റർസ് ഡബിൾസ്: റഹിം കുട്ടി & സജീവ്മേനോൻ.

ഫനൽ മത്സരങ്ങളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തചരൺജിത്ത് സിങ് (വൈസ്.പ്രസിഡണ്ട് - യുണിബീറ്റൻ റെഡിമിക്‌സ്),ജോസഫ് മനോഹരൻ (സീനിയർ മാനേജർ - അൽ ഫറാ ഗ്രൂപ്പ്),സവിത നായിക് (ചെയർ ലേഡി - ഐ.എസ്.സി. ലേഡീസ് വിങ്),
മഞ്ജുള നവാബ് ജാൻ (നാസാ ഗ്രൂപ്പ്), റാഫി മുഹമ്മദ് (കമ്പ്യൂട്ടർകെയർ), വീവൺ ജനറൽ സെക്രട്ടറി ഷാഫി സുബൈർ, സ്പോർട്സ്സെക്രെട്ടറി സജീഷ്, അസിസ്റ്റന്റ് ട്രെഷറർ ആദർശ് അപ്പുക്കുട്ടൻ,എക്‌സ്‌കോം മെമ്പർ അസീം മൊഹമ്മദ്, ഡോക്ടർ. ഹരീഷ് എന്നിവർ
ചേർന്ന് സമ്മാനദാനം നിർവഹിച്ചു.