വീവൺ അൽ ഐൻ ആർട്‌സ് സ്പോർട്സ് ക്ലബ്ബിന്റെ സ്പോർട്സ് വിഭാഗം,ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐന്റെ സഹകരണത്തോടെസംഘടിപ്പിക്കുന്ന ഇന്റർ അൽ ഐൻ ഓപ്പൺ ഷട്ടിൽ ടൂർണമെന്റ ഈവരുന്ന സെപ്റ്റംബർ 7,8,9,21,2223 തീയതികളിൽ നടക്കും.

രാവിലെ ഒമ്പത് മണി മുതൽ;എലിറ്റ് മെൻസ് ഡബിൾസ് (ഫെതെർ നൈലോൺ), ക്ലാസ്സിക് മെൻസ് ഡബിൾസ്(നൈലോൺ), ലേഡീസ് സിംഗിൾസ് (നൈലോൺ), മെൻസ് ഡബിൾസ് (നൈലോൺ-പ്രായം 40നു മുകളിൽ), മെൻസ് ഡബിൾസ് (നൈലോൺ- പ്രായം 45നു മുകളിൽ),മെൻസ് ഡബിൾസ് (നൈലോൺ - ടീമിന്റെ മൊത്തം പ്രായം 80നു മുകളിൽ), ബോയ്‌സ്സിംഗിൾസ് (ഗ്രേഡ് - 12 വരെ), ഗേൾസ് സിംഗിൾസ് (ഗ്രേഡ് - 12 വരെ) എന്നീവിഭാഗങ്ങളിലായി ഇന്ത്യൻ സോഷ്യൽ സെന്റർ (ഐ.എസ്.സി) അൽ ഐൻഇൻഡോർ കോർട്ടിൽ വെച്ച് നടത്തപ്പെടുന്നു.

അൽ ഐനിലെ മുഴുവൻ കായിക പ്രേമികളുടെയും സഹായ സഹകരണങ്ങളോടെനടത്തപ്പെടുന്ന ഈ പ്രമുഖ ഷട്ടിൽ ടൂർണമെന്റിൽ പങ്കെടുക്കാൻആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് ഷാഫി - 055 6892451, റോഷൻ - 0506120474, ജുനൈദ് - 055 1263355, ബിജുമോൻ - 050 5967211 എന്നിവരുടെ മൊബൈൽനമ്പറുകളിൽ ബന്ധപെടേണ്ടതാണെന്ന് വീവൺ സെക്രെട്ടറി ഷാഫി സുബൈർഅറിയിച്ചു.