വീവൺ അൽ ഐൻ ആർട്‌സ് സ്പോർട്സ് ക്ലബ്ബിന്റെ സ്പോർട്സ് വിഭാഗം,ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐന്റെ സഹകരണത്തോടെ സംഘടിപ്പിച്ച നാസാ കപ്പ് ഇന്റർ അൽ ഐൻ ഓപ്പൺ ഷട്ടിൽ ടൂർണമെന്റ് വിവിധ വിഭാഗങ്ങളിലായി ഇന്ത്യൻസോഷ്യൽ സെന്റർ അൽ ഐൻ ഇൻഡോർ കോർട്ടിൽ വെച്ച് നടത്തപ്പെട്ടു.

അൽ ഐനിലെ മുഴുവൻ കായിക പ്രേമികളുടെയും സഹായ സഹകരണങ്ങളോടെനടത്തപ്പെട്ട ഈ പ്രമുഖ ഷട്ടിൽ ടൂർണമെണ്ട് യുണൈറ്റഡ് ഫ്രണ്ട് കൺവീനർ രാമചന്ദ്രൻ പേരാംമ്പ്രാ, ഐ.എസ്.സി വനിതാ വിഭാഗം ചെയർ ലേഡി ലളിതരാമചന്ദ്രൻ, സ്പോർട്സ് സെക്രെട്ടറി ജുനൈദ്, അസിസ്റ്റന്റ്‌റ് സ്പോർട്സ് സെക്രട്ടറി റോഷൻ നായർ, ട്രെഷറർ തസ്വീർ എന്നിവരുടെ സാന്നിധ്യത്തിൽഐ.എസ്.സി പ്രസിഡന്റ് ശശി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

ആറു ദിവസങ്ങളിലായി യു.എ.യിലെ വിവിധ എമിറേറ്റ്കളിൽ നിന്നായിനൂറോളം പേർ പങ്കെടുത്ത ഈ ടൂർണമെന്റിൽ വിവിധ വിഭാഗങ്ങളിലായിജേതാക്കളായ താഴെ പറയുന്നവർക്ക് എലൈറ്റ് ഫെതെർ ഡബിൾസ്: ദിൽഷാദ് റോഷൻ, എലൈറ്റ് നൈലോൺ ഡബിൾസ്: ആദർശ് അഷ്റഫ്ജാൻ,നൈലോൺ ക്ലാസ്സിക് ഡബിൾസ്: ഷഫീർ നിഷു, സീനിയർ ബോയ്‌സ് :ഷസ്മിൽ, സീനിയർ ബോയ്‌സ് ഡബിൾസ്: സഹീർ; ഷസ്മിൽ, ജൂനിയർബോയ്‌സ് സിംഗിൾസ്: ഫഹദ് ഷാഫി, സബ് ജൂനിയർ ബോയ്‌സ് സിംഗിൾസ്:വിരാജ്, സീനിയർ ഗേൾസ് സിംഗിൾസ്: ദേവിക വിനോദ്, സീനിയർ ഗേൾസ്ഡബിൾസ്: ദേവിക വിനോദ്, ഹന ജമാൽ, ലേഡീസ് സിംഗിൾസ്: സുമൻ,നൈലോൺ ഡബിൾസ് 40+: കിരൺ വിനോദ് കുമാർ, നൈലോൺ ഡബിൾസ് 80+:പ്രവീൺ ലാൽ ഷാഫി സുബൈർ, നൈലോൺ ഡബിൾസ് 90നവാബ് ജാൻ പ്രവീൺ;

ഫൈനൽ മത്സരങ്ങളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്ത ഐ.എസ്.സിപ്രസിഡന്റ് ശശി സ്റ്റീഫൻ, ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, വനിതാവിഭാഗം ചെയർ ലേഡി ലളിത രാമചന്ദ്രൻ, സ്പോർട്സ് സെക്രെട്ടറി ജുനൈദ്,അസിസ്റ്റന്റ്‌റ് സ്പോർട്സ് സെക്രെട്ടറി റോഷൻ നായർ, എക്‌സ്. ജനറൽസെക്രെട്ടറി മധു, വീവൺ പ്രസിഡന്റ് നവാബ് ജാൻ (നാസാ ഗ്രൂപ്പ്), വീവൺജനറൽ സെക്രട്ടറി ഷാഫി സുബൈർ, വീവൺ എക്‌സ്‌കോം മെംബർമാരായസുബിരാജ്, നിസാം, ബിജുമോൻ, സജീഷ്, ഷാഹുൽ, ആദർശ്, ശ്രീകുമാർഎന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.