വീവൺ അൽ ഐൻ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സ്പോർട്സ് വിഭാഗം, ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐന്റെ സഹകരണത്തോടെസംഘടിപ്പിക്കുന്ന ഇന്റർ അൽ ഐൻ ഓപ്പൺ ഷട്ടിൽ ടൂർണമെന്റ് ഈവരുന്ന ഡിസംബർ 15, 16, 22, 23 തീയതികളിൽ രാവിലെ ഒമ്പത് മണിമുതൽ, എലിറ്റ് ഗ്രൂപ്പ് ഡബിൾസ് (ഫെതെർ ആൻഡ് നൈലോൺ), ക്ലാസ്സിക് ഗ്രൂപ്പ് ഡബിൾസ് (നൈലോൺ), ലേഡീസ് സിംഗിൾസ് (നൈലോൺ)സീനിയേർസ് ഡബിൾസ് (നൈലോൺ- ഗ്രേഡ് 12 വരെ), വെറ്ററൻസ്(നൈലോൺ - പ്രായം 40നു മുകളിൽ) എന്നീ വിഭാഗങ്ങളിലായി ഇന്ത്യൻസോഷ്യൽ സെന്റർ (ഐ.എസ്.സി) അൽ ഐൻ ഇൻഡോർ കോർട്ടിൽവച്ച് നടത്തപ്പെടുന്നു.

അൽ ഐനിലെ മുഴുവൻ കായിക പ്രേമികളുടെയുംസഹായ സഹകരണങ്ങളോടെ നടത്തപ്പെടുന്ന ഈ പ്രമുഖ ഷട്ടിൽടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക്ഷാഫി - 052 6813800, സജീഷ് - 050 7627095 സുഭിരാജ് - 050 4939767,
ബിജുമോൻ - 050 5967211 എന്നിവരുടെ മൊബൈൽ നമ്പറുകളിൽബന്ധപെടേണ്ടതാണെന്ന് വീവൺ സെക്രെട്ടറി ഷാഫി സുബൈർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്; ജീജിത്ത് ശ്രീധരൻ, 050 5584189,