- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ രാജ്യം ഹിന്ദുവും ഹിന്ദിയും ചേർന്നത് മാത്രമല്ല; കൃഷ്ണനും കനയ്യ കുമാറുമുള്ള ഇന്ത്യയാണ് നമുക്ക് വേണ്ടത്; ഭാരത് മാതാ കി ജയ് വിളിക്കുന്നത് നോക്കിയല്ല ദേശസ്‌നേഹം നിശ്ചയിക്കേണ്ടത്: ബിജെപിയെ രൂക്ഷമായി വിമർശിച്ച് ശശി തരൂരിന്റെ ജെഎൻയു പ്രസംഗം
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ പോയി മികച്ച പ്രസംഗം നടത്തി കൈയടി നേടുന്ന നേതാവാണ് ശശി തരൂർ. ബ്രിട്ടീഷുകാരുടെ കോളനിവൽക്കരണം ഇന്ത്യയെ ദരിദ്രരാക്കിയതെന്ന് പ്രസംഗിച്ച തരൂരിന്റെ പ്രസംഗങ്ങൾ ഏറെ ഹിറ്റായിരുന്നു. ഇങ്ങനെ പ്രസംഗങ്ങൾ കൊണ്ട് കൈയടി നേടിയ തരൂർ ജെഎൻയു വിദ്യാർത്ഥികളുടെയും കൈയടി നേടി. ജെഎൻയു പ്രശ്‌നവുമായി ബന്ധപ്പെട്ട് ബിജെപി നിലപാടിനെ രൂക്ഷമായി പരിഹസിച്ചാണ് കോൺഗ്രസ് എംപിയായ തരൂർ രംഗത്തെത്തിയത്. ഒരാൾ ഭാരത് മാതാ കി ജയ് പറയാൻ കഴിയുമോ ഇല്ലയോ എന്നു നോക്കിയാണ് ഇപ്പോൾ ദേശസ്‌നേഹം നിർണയിക്കുന്നതെന്ന് ജെഎൻയുവിൽ എത്തി വിദ്യാർത്ഥികളോട് സംവദിക്കവേ അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് അവർ എന്ത് ശരിയെന്ന് വിശ്വസിക്കുന്നുവോ അത് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. എന്നാൽ ഇപ്പോഴും ജനാധിപത്യത്തിലുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അവർ അനുവദിച്ചുകൊടുക്കുന്നു. ഭാരത് മാതാ കി ജയ് എന്നു പറയാൻ എനിക്ക് സന്തോഷമേയുള്ളു, എന്നാൽ മറ്റുള്ളവരും അത് പറയണമെന്ന് ഞാൻ നിർബന്ധിക്കുന്നത് ശരിയാണോ? തരൂർ ചോദിച്ചു. നമ്മുടെ ഭരണഘടന ഒരു കാര്യം പറയാനുള്ള അ
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ പോയി മികച്ച പ്രസംഗം നടത്തി കൈയടി നേടുന്ന നേതാവാണ് ശശി തരൂർ. ബ്രിട്ടീഷുകാരുടെ കോളനിവൽക്കരണം ഇന്ത്യയെ ദരിദ്രരാക്കിയതെന്ന് പ്രസംഗിച്ച തരൂരിന്റെ പ്രസംഗങ്ങൾ ഏറെ ഹിറ്റായിരുന്നു. ഇങ്ങനെ പ്രസംഗങ്ങൾ കൊണ്ട് കൈയടി നേടിയ തരൂർ ജെഎൻയു വിദ്യാർത്ഥികളുടെയും കൈയടി നേടി. ജെഎൻയു പ്രശ്‌നവുമായി ബന്ധപ്പെട്ട് ബിജെപി നിലപാടിനെ രൂക്ഷമായി പരിഹസിച്ചാണ് കോൺഗ്രസ് എംപിയായ തരൂർ രംഗത്തെത്തിയത്.
ഒരാൾ ഭാരത് മാതാ കി ജയ് പറയാൻ കഴിയുമോ ഇല്ലയോ എന്നു നോക്കിയാണ് ഇപ്പോൾ ദേശസ്‌നേഹം നിർണയിക്കുന്നതെന്ന് ജെഎൻയുവിൽ എത്തി വിദ്യാർത്ഥികളോട് സംവദിക്കവേ അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് അവർ എന്ത് ശരിയെന്ന് വിശ്വസിക്കുന്നുവോ അത് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. എന്നാൽ ഇപ്പോഴും ജനാധിപത്യത്തിലുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അവർ അനുവദിച്ചുകൊടുക്കുന്നു. ഭാരത് മാതാ കി ജയ് എന്നു പറയാൻ എനിക്ക് സന്തോഷമേയുള്ളു, എന്നാൽ മറ്റുള്ളവരും അത് പറയണമെന്ന് ഞാൻ നിർബന്ധിക്കുന്നത് ശരിയാണോ? തരൂർ ചോദിച്ചു.
നമ്മുടെ ഭരണഘടന ഒരു കാര്യം പറയാനുള്ള അവകാശം നൽകുന്നതിനൊപ്പം അത് പറയണ്ടാ എന്ന അവകാശവും നൽകുന്നു. അത് എപ്പോൾ പറയണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അതാണ് ജനാധിപത്യം തരൂർ ജെഎൻയു വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. നമ്മുടെ രാജ്യം ഹിന്ദിയും ഹിന്ദുവും ഹിന്ദുസ്ഥാനും മാത്രമല്ല. വൈവിധ്യത്തെ അംഗീകരിക്കുന്ന ഇന്ത്യയാണ് ഉണ്ടാവേണ്ടതെന്നും ചരിത്രത്തിൽ ഉടനീളം പരമ്പരാഗതമായി അങ്ങനെയാണ് കണ്ടുവരുന്നതെന്നും തരൂർ പറഞ്ഞു.
കൃഷ്ണനും കനയ്യ കുമാറുമുള്ള ഇന്ത്യയാണ് നമുക്ക് വേണ്ടത്. ഭാവിയിൽ ഇന്ത്യയിലെ എല്ലാ കോണുകളിൽ ഉള്ളവർക്കും ഒരേ പിന്തുണ നൽകണം. ഇന്ത്യൻ സംസ്‌കാരം പല മതങ്ങളെയും പല വിശ്വാസങ്ങളുമായി ജനാധിപത്യ രാഷ്ട്രമായി നമ്മുടേതെന്ന് നാം അവകാശം ഉന്നയിക്കുന്ന മൂല്യങ്ങളുമായി നിലനിൽക്കുന്നെങ്കിൽ, ഇതാണ് നമുക്ക് ജീവിക്കാൻ കഴിയുന്ന ഇന്ത്യൻ പാരമ്പര്യമെങ്കിൽ, നമുക്ക് എല്ലാവർക്കും അതേ കൊടിയുടെ ചുവട്ടിൽ നിൽക്കാനും ആഘോഷിക്കാനും കഴിയും അദ്ദേഹം പറഞ്ഞു.
ഭരണഘടനയിൽ ഒരു കാര്യം പറയാനുള്ള അവകാശം നൽകുന്നതിനോടൊപ്പം, അത് പറയാതിരിക്കാനുള്ള അവകാശവും നൽകുന്നുണ്ട്. അത് എപ്പോൾ പറയണമെന്ന് നിശ്ചയിക്കുന്നത് താനാണെന്നും നാൽപ്പതു മിനിറ്റോളം നീണ്ടുനിന്ന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.



