- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്കാരുടെ തിളക്കം; ഹിന്ദുജ സഹോദരന്മാർ ഏറ്റവും വലിയ സമ്പന്നരായപ്പോൾ നാലാമതെത്തിയത് ലക്ഷ്മി മിത്തൽ; സമ്പത്തിന്റെ കാര്യത്തിൽ എലിസബത്ത് രാജ്ഞിയെ തോൽപിച്ച ഇന്ത്യൻ മുതലാളിമാരുടെ കഥ
ലണ്ടൻ: ബ്രെക്‌സിറ്റിനെ ചൊല്ലിയുള്ള ഭയവും അനിശ്ചിതത്വവും യുകെയിലെ സമ്പദ് വ്യവസ്ഥയിൽ വർധിച്ച് വരുന്നുവെങ്കിലും യുകെയിൽ ബില്യണയർമാരുടെ എണ്ണം എക്കാലത്തേക്കാളും വർധിച്ചിരിക്കുന്നുവെന്നാണ് സൺഡേ ടൈംസിന്റെ ധനാഢ്യരുടെ പട്ടിക വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ യുകെയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്കാൻ തിളങ്ങുന്ന പ്രകടനം കാഴ്ച വച്ചിട്ടുമുണ്ട്. ഇതനുസരിച്ച് ഹിന്ദുജ സഹോദരന്മാർ ഏറ്റവും വലിയ സമ്പന്നരായപ്പോൾ നാലാമതെത്തിയത് ലക്ഷ്മി മിത്തലാണ്. സമ്പത്തിന്റെ കാര്യത്തിൽ എലിസബത്ത് രാജ്ഞിയെ തോൽപിച്ച ഇന്ത്യൻ മുതലാളിമാരുടെ കഥ കൂടിയാണിത്. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരായ വ്യക്തികളുടെയും കുടുംബങ്ങളുടെയും പട്ടികയാണ് സൺഡേ ടൈംസ് പുറത്ത് വിട്ടിരിക്കുന്നത്. ഇവർക്കെല്ലാം കൂടി 658ബില്യൺ പൗണ്ടിന്റെ സമ്പത്താണുള്ളത്. കഴിഞ്ഞ വർഷത്തെ കണക്കായ 575 ബില്യൺ പൗണ്ടിനേക്കാൾ 14 ശതമാനം കൂടുതലാണിത്. ഈ പട്ടിക പ്രകാരം ഹിന്ദുജ സഹോദരന്മാർ എന്നറിയപ്പെടുന്ന ശ്രീ ചന്ദ്, ഗോപി ചന്ദ് എന്നിവരാണ് യുകെയിൽ ഏറ്റവും സമ്പത്തുള്ളവർ. 16.2 ബില്
ലണ്ടൻ: ബ്രെക്‌സിറ്റിനെ ചൊല്ലിയുള്ള ഭയവും അനിശ്ചിതത്വവും യുകെയിലെ സമ്പദ് വ്യവസ്ഥയിൽ വർധിച്ച് വരുന്നുവെങ്കിലും യുകെയിൽ ബില്യണയർമാരുടെ എണ്ണം എക്കാലത്തേക്കാളും വർധിച്ചിരിക്കുന്നുവെന്നാണ് സൺഡേ ടൈംസിന്റെ ധനാഢ്യരുടെ പട്ടിക വെളിപ്പെടുത്തുന്നത്.
ഇതിന് പുറമെ യുകെയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്കാൻ തിളങ്ങുന്ന പ്രകടനം കാഴ്ച വച്ചിട്ടുമുണ്ട്. ഇതനുസരിച്ച് ഹിന്ദുജ സഹോദരന്മാർ ഏറ്റവും വലിയ സമ്പന്നരായപ്പോൾ നാലാമതെത്തിയത് ലക്ഷ്മി മിത്തലാണ്. സമ്പത്തിന്റെ കാര്യത്തിൽ എലിസബത്ത് രാജ്ഞിയെ തോൽപിച്ച ഇന്ത്യൻ മുതലാളിമാരുടെ കഥ കൂടിയാണിത്.
രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരായ വ്യക്തികളുടെയും കുടുംബങ്ങളുടെയും പട്ടികയാണ് സൺഡേ ടൈംസ് പുറത്ത് വിട്ടിരിക്കുന്നത്. ഇവർക്കെല്ലാം കൂടി 658ബില്യൺ പൗണ്ടിന്റെ സമ്പത്താണുള്ളത്. കഴിഞ്ഞ വർഷത്തെ കണക്കായ 575 ബില്യൺ പൗണ്ടിനേക്കാൾ 14 ശതമാനം കൂടുതലാണിത്. ഈ പട്ടിക പ്രകാരം ഹിന്ദുജ സഹോദരന്മാർ എന്നറിയപ്പെടുന്ന ശ്രീ ചന്ദ്, ഗോപി ചന്ദ് എന്നിവരാണ് യുകെയിൽ ഏറ്റവും സമ്പത്തുള്ളവർ. 16.2 ബില്യൺ പൗണ്ടാണ് ഇവരുടെ ആസ്തി. 1997ൽ ഇത്തരം ലിസ്റ്റ് പുറത്തിറക്കിയപ്പോൾ വെറും 15 മില്യൺ പൗണ്ടിന്റെ ആസ്തിയുള്ളവരെ പോലും മില്യണയർ ലിസ്റ്റിൽ പെടുത്തിയിരുന്നു.
എന്നാൽ നിലവിൽ ചുരുങ്ങിയത് 110 മില്യൺ പൗണ്ടെങ്കിലും ആസ്തിയുള്ളവർക്ക് മാത്രമാണ് ടോപ്പ് 1000 ലിസ്റ്റിൽ കയറിക്കൂടാൻ കഴിഞ്ഞിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഹിന്ദുജ സഹോദരന്മാർ 2014ലായിരുന്നു ഈ പട്ടികയിൽ മുകളിലെത്തിയിരുന്നത്. ഓയിൽ, ഗ്യാസ്, ഓട്ടോമോട്ടീവ്, ഐടി, എനർജി, മീഡിയ, ബാങ്കിങ്, പ്രോപ്പർട്ടി, ഹെൽത്ത് കെയർ, തുടങ്ങിയ വിവിധ മേഖലകളിലാണ് ഹിന്ദുജയുടെ നിക്ഷേപം വ്യാപിച്ച് കിടക്കുന്നത്. അടുത്തിടെയാണ് അവർ ലണ്ടനിലെ ഓൾഡ് വാർ ഓഫീസ് ഫൈവ്സ്റ്റാർ ലക്ഷ്വറി അപാർട്ട്‌മെന്റ്‌സ് ആക്കി മാറ്റിയെടുത്തിരിക്കുന്നത്.
ലക്ഷ്മി മിത്തലും കുടുംബവുമാണ് പട്ടികയിൽ നാലാംസ്ഥാനത്തുള്ളത്. കഴിഞ്ഞ 12 മാസങ്ങൾക്കിടെ അവരുടെ സമ്പത്ത് വളരെ വേഗമാണ് വർധിച്ചിരിക്കുന്നത്. അവരുടെ 13.229 ബില്യൺ പൗണ്ടിന്റെ ആസ്തിയിലേക്ക് ആറ് ബില്യൺ പൗണ്ട് കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. നാളിതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ വാർഷിക വർധനവാണിത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ മെയ്ക്കറാണ് മിത്തൽ. ഉരുക്ക് വ്യവസായത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ നേട്ടം മിത്തലിന് നന്നായി മുതലെടുക്കാനായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
ടാറ്റ സ്റ്റീൽ, ലാൻഡ് റോവർ, ജാഗ്വർ എന്നിവയുമായി മറ്റൊരു ഇന്ത്യൻ കമ്പനിയായ ടാറ്റ യുകെയിൽ വൻ വ്യവസായ സാമ്രാജ്യം സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ടാറ്റ ഇവിടെ താമസിക്കാത്തതിനാൽ അദ്ദേഹത്തിന്റെ സമ്പത്ത് പ്രസ്തുത ലിസ്റ്റിലേക്ക് പരിഗണിക്കാത്ത അവസ്ഥയാണുള്ളത്. ദി ഡ്യൂക്ക് ഓഫ് വെസ്റ്റ് മിൻസ്റ്ററും ഗ്രോസ് വെനർ കുടുംബവും ലിസ്റ്റിൽ ഒമ്പതാം സ്ഥാനത്താണുള്ളത്. ഇവർക്ക് 9.52 ബില്യൺ പൗണ്ട് ആസ്തിയാണുള്ളത്.