മസ്‌കത്ത്: ഒമാൻ തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കൊടുങ്കാറ്റായി ഒമാൻ തീരത്തേക്കെത്തുന്നതാണ് മഴയ്ക്കു കാരണം.ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളെയാണ് ചുഴലിക്കൊടുങ്കാറ്റ് ബാധിക്കുക. 'മെക്കുനു' എന്ന പേരിലാണ് കൊടുങ്കാറ്റ് അറിയപ്പെടുക.

സലാല തീരത്ത് നിന്ന് 900 കിലോമീറ്റർ അകലെയാണ് കാറ്റുള്ളതെന്ന് പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ, കാറ്റിന്റെ ഭാഗമായുള്ള മേഘ മേലാപ്പുകൾ സലാലയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഉള്ളതെന്ന് അധികൃതർ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.