- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരദേശ മേഖലയ്ക്ക് ജാഗ്രതാ നിർദ്ദേശം; മണിക്കൂറിൽ 37 മുതൽ 46 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശും; ചുഴലി കൊടുങ്കാറ്റിനും സാധ്യത
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മണിക്കൂറിൽ 37 മുതൽ 46 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇത് ചുഴലി കൊടുങ്കാറ്റായി മാറാനും സാധ്യതയുള്ളതായി നിരീക്ഷണ വകുപ്പ് അറിയിച്ചു. സമുദ്രോപരിതലം ചൂടുപിടിച്ചതിനെ തുടർന്നാണ് അറബിക്കടലിന് വടക്കുഭാഗത്തായി ഇപ്പോൾ ന്യൂനമർദ്ദം രൂപം കൊണ്ടിരിക്കുന്നത്. ഒമാൻതീരം ലക്ഷ്യമിട്ടാണ് മേഘങ്ങൾ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത മൂന്ന് ദിവസം തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഈ സമയത്ത് കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മൂന്നുമുതൽ നാലുമീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നും വകുപ്പ് നൽകുന്ന നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം രൂപംകൊണ്ട അശോഭ, ചപല ചുഴലിക്കൊടുങ്കാറ്റുകൾ ഒമാനിൽ ഏറെ ആശങ്ക പടർത്തിയിരുന്നു. തീരത്ത് ആഞ്ഞടിക്കുമെന്ന് കരുതിയിരുന്ന കാറ്റുകൾ അവസാന നിമിഷം യമനിലേക്ക് വഴിമാറിപ്പോവുകയായിരുന്നു. വേനൽക്കാലമായതോടെ അറബിക്കടലിൽ കൊട
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മണിക്കൂറിൽ 37 മുതൽ 46 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇത് ചുഴലി കൊടുങ്കാറ്റായി മാറാനും സാധ്യതയുള്ളതായി നിരീക്ഷണ വകുപ്പ് അറിയിച്ചു. സമുദ്രോപരിതലം ചൂടുപിടിച്ചതിനെ തുടർന്നാണ് അറബിക്കടലിന് വടക്കുഭാഗത്തായി ഇപ്പോൾ ന്യൂനമർദ്ദം രൂപം കൊണ്ടിരിക്കുന്നത്.
ഒമാൻതീരം ലക്ഷ്യമിട്ടാണ് മേഘങ്ങൾ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത മൂന്ന് ദിവസം തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഈ സമയത്ത് കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മൂന്നുമുതൽ നാലുമീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നും വകുപ്പ് നൽകുന്ന നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞവർഷം രൂപംകൊണ്ട അശോഭ, ചപല ചുഴലിക്കൊടുങ്കാറ്റുകൾ ഒമാനിൽ ഏറെ ആശങ്ക പടർത്തിയിരുന്നു. തീരത്ത് ആഞ്ഞടിക്കുമെന്ന് കരുതിയിരുന്ന കാറ്റുകൾ അവസാന നിമിഷം യമനിലേക്ക് വഴിമാറിപ്പോവുകയായിരുന്നു. വേനൽക്കാലമായതോടെ അറബിക്കടലിൽ കൊടുങ്കാറ്റുകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.