- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വേനൽച്ചൂടിൽ ചുട്ടുപൊള്ളി ബഹ്റൈൻ; ഉച്ചവിശ്രമ നിയന്ത്രണം അവസാനിച്ചു
ബഹ്റൈനിലെ വേനൽച്ചൂട് ശമനമില്ലാതെ തുടരുന്നു. അതേസമയം, നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഉച്ചസമയത്ത് അനുവദിച്ചിരുന്ന തൊഴിൽ നിയന്ത്രണ സമയം ഇന്നലെ അവസാനിച്ചു. ചൂട് ശമനമില്ലാതെ തുടരുന്നതിനാൽ നിയന്ത്രണം അവസാനിക്കുന്ന തീയതി നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും തീരുമാനങ്ങളൊന്നും ഉണ്ടായില്ല. ചൂട് കനക്കുന്ന ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് തൊഴിൽ നിയന്ത്രണ സമയം ഏർപ്പെടുത്തിയത്. ജൂൺ പകുതി മുതൽ ആരംഭിക്കുന്ന ചൂടിന് സെപ്റ്റംബർ പകുതിയോടെയാണ് അയവുണ്ടാവുക. കഴിഞ്ഞ കുറച്ച് വർഷമായി ജൂൺ മാസങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ വർഷം നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ ഫലമായി സൂര്യാഘാതം മൂലമുള്ള അപകടങ്ങളുടെ തോത് കുറഞ്ഞതായാണ് കണക്കുകൾ പുറത്തുവരുന്നത്. വേനൽ കഠിനമാകുമ്പോൾ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കുന്നത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും അതോടൊപ്പം തൊഴിലാളിയുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തിയുള്ള സർക്കാർ തീരുമാനത്തോട് അനുകൂലമായി പ്രതികരിച്ച തൊഴിലുടമകൾക്ക് തൊഴ
ബഹ്റൈനിലെ വേനൽച്ചൂട് ശമനമില്ലാതെ തുടരുന്നു. അതേസമയം, നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഉച്ചസമയത്ത് അനുവദിച്ചിരുന്ന തൊഴിൽ നിയന്ത്രണ സമയം ഇന്നലെ അവസാനിച്ചു. ചൂട് ശമനമില്ലാതെ തുടരുന്നതിനാൽ നിയന്ത്രണം അവസാനിക്കുന്ന തീയതി നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും തീരുമാനങ്ങളൊന്നും ഉണ്ടായില്ല.
ചൂട് കനക്കുന്ന ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് തൊഴിൽ നിയന്ത്രണ സമയം ഏർപ്പെടുത്തിയത്. ജൂൺ പകുതി മുതൽ ആരംഭിക്കുന്ന ചൂടിന് സെപ്റ്റംബർ പകുതിയോടെയാണ് അയവുണ്ടാവുക. കഴിഞ്ഞ കുറച്ച് വർഷമായി ജൂൺ മാസങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ഈ വർഷം നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ ഫലമായി സൂര്യാഘാതം മൂലമുള്ള അപകടങ്ങളുടെ തോത് കുറഞ്ഞതായാണ് കണക്കുകൾ പുറത്തുവരുന്നത്. വേനൽ കഠിനമാകുമ്പോൾ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കുന്നത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും അതോടൊപ്പം തൊഴിലാളിയുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തിയുള്ള സർക്കാർ തീരുമാനത്തോട് അനുകൂലമായി പ്രതികരിച്ച തൊഴിലുടമകൾക്ക് തൊഴിൽ മന്ത്രാലയം നന്ദി അറിയിച്ചു. രാജ്യത്തെ 99 ശതമാനം തൊഴിലാളികളും നടപടിയോട് അനുകൂലിച്ചതായാണ് റിപ്പോർട്ട്. നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് തൊഴിൽമന്ത്രാലയം വർഷം തോറും മുന്നറിയിപ്പ് നൽകി വരാറുണ്ട്.