- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തർ ചുട്ടുപൊള്ളുന്നു; ശമനമില്ലാത്ത ചൂടിൽ വെന്തുരുകി ജനങ്ങൾ
ഖത്തറിൽ ശമനമില്ലാത്ത ചൂടിൽ വെന്തുരുകുകയാണ് ജനങ്ങൾ. ഇന്ന് 48 ഡിഗ്രി സെൽഷ്യസ് ചൂടായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ രാത്രിയിൽ ആർദ്രത വർധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തീര പ്രദേശങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. ഖത്തറിലെ മധ്യഭാഗങ്ങളിൽ നാളെ ഉച്ചയ്ക്ക് ശേഷം മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിലവിൽ ബാത്നയിലും ട്യുറയ്നയിലുമാണ് ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. 48 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. ഷീഹാനിയ, അൽറയാൻ, കരാന, ജുമൈലിയ, തുടങ്ങിയ സ്ഥലങ്ങളിൽ 47 ഡിഗ്രി താപനില രേഖപ്പെടുത്തുമെന്നാണ് സൂചന. വിമാനത്താവളം, അബുസാമ്ര, ഘുവൈരിയ തുടങ്ങിയ മേഖലകളിൽ ചൂട് 46 ഡിഗ്രിയിലെത്തും. രാജ്യത്തെ എല്ലായിടങ്ങളിലും ചൂട് നാൽപ്പത് ഡിഗ്രിക്ക് മുകളിലായിരിക്കുന്നതിനാൽ ആരും തന്നെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നു നിർദ്ദേശം നൽകിയിട്ടുണ്ട്.
ഖത്തറിൽ ശമനമില്ലാത്ത ചൂടിൽ വെന്തുരുകുകയാണ് ജനങ്ങൾ. ഇന്ന് 48 ഡിഗ്രി സെൽഷ്യസ് ചൂടായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ രാത്രിയിൽ ആർദ്രത വർധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തീര പ്രദേശങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. ഖത്തറിലെ മധ്യഭാഗങ്ങളിൽ നാളെ ഉച്ചയ്ക്ക് ശേഷം മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
നിലവിൽ ബാത്നയിലും ട്യുറയ്നയിലുമാണ് ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. 48 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. ഷീഹാനിയ, അൽറയാൻ, കരാന, ജുമൈലിയ, തുടങ്ങിയ സ്ഥലങ്ങളിൽ 47 ഡിഗ്രി താപനില രേഖപ്പെടുത്തുമെന്നാണ് സൂചന. വിമാനത്താവളം, അബുസാമ്ര, ഘുവൈരിയ തുടങ്ങിയ മേഖലകളിൽ ചൂട് 46 ഡിഗ്രിയിലെത്തും.
രാജ്യത്തെ എല്ലായിടങ്ങളിലും ചൂട് നാൽപ്പത് ഡിഗ്രിക്ക് മുകളിലായിരിക്കുന്നതിനാൽ ആരും തന്നെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നു നിർദ്ദേശം നൽകിയിട്ടുണ്ട്.