ദുബായ്: രാജ്യമെമ്പാടും കനത്ത മൂടൽ മഞ്ഞിൽ മുങ്ങിയ പുലരിയായിരുന്നു. രാവിലെ ഓഫീസുകളിലും മറ്റും പോകാൻ ഇറങ്ങിയവർക്ക് കനത്ത മൂടൽ മഞ്ഞിൽ ഏറെ ബുദ്ധിമുട്ടേണ്ടി വരികയും ചെയ്തു. മിക്കയിടങ്ങളിലും മഞ്ഞു മൂലം കാഴ്ച 50 മീറ്ററായി ചുരുങ്ങി. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശം കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.

അബുദാബിയിൽ ചിലയിടങ്ങളിലും മദീനത്ത് സായ്യിദ്, ലിവ എന്നിവയുടെ പടിഞ്ഞാറൻ മേഖലകളിലും മൂടൽ മഞ്ഞിന്റെ സാന്നിധ്യം ശക്തമായിരുന്നു. യുഎഇയുടെ തീരദേശങ്ങളേയെല്ലാം മൂടൽ മഞ്ഞ് വീഴുങ്ങിയിരുന്നു. അതേസമയം രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ അപ്രതീക്ഷിതമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകിയിരിക്കുന്നത്. റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ മഴയെ തുടർന്ന് വെള്ളപ്പൊക്ക സാധ്യതയും തള്ളിക്കളയുന്നില്ല. ഇവിടങ്ങളിൽ കഴിഞ്# 24 മണിക്കൂറിൽ കനത്ത മഴയാണ് പെയ്തത്.

മഴ കൂടുതൽ മേഖലകളിൽ ഇന്നു പെയ്യും. അന്തരീക്ഷം മേഘാവൃതമായിരിക്കുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കാം.