രാജ്യത്ത് ചൂടിന് ശമനം വന്നതോടെ പകർച്ചവ്യാധികൾ പിടിമുറുക്കിയതായി റിപ്പോർട്ട്. ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും പനിയും, ആസ്മ, പലതരം പകർച്ചവ്യാധികളും ബാധിച്ച് വരുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതായണ് കണക്ക്.

രോഗം കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ പടരുന്നതായും റിപ്പോർട്ടുണ്ട്. ടോണ്‌സ ലൈറ്റിസ് പോലെയുള്ള രോഗങ്ങളാണ് കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗങ്ങൾ പടരുന്നതിനാൽ കൂടുതൽ കരുതലെടുക്കണമെന്ന മുന്നറിയിപ്പും ആരോഗ്യ വകുപ്പ് അധികൃതർ മുന്നോട്ട് വയ്ക്കുന്നു.

തുറന്ന്‌ െവച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ വാങ്ങി കഴിക്കുന്നതും ശീതളപാനീയങ്ങൾ വാങ്ങിക്കുടിക്കുന്നതും, തണുത്ത വെള്ളം, ഫ്രിഡ്ജിലെ തണുത്ത ഭക്ഷണസാധനങ്ങൾ.ഐസ് ക്രീം എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.