- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
താപനില 46 ഡിഗ്രിയിലേക്ക് ഉയരും; ശക്തമായ പൊടിക്കാറ്റ് കാഴ്ച മറയ്ക്കും; കാലാവസ്ഥാ മുന്നറിയിപ്പുമായി മെറ്റീരിയോളജി ഡിപ്പാർട്ട്‌മെന്റ്
ദോഹ: ചൂട് കനത്തിരിക്കേ താപനില പലയിടങ്ങളിലും 46 ഡിഗ്രിയിലേക്ക് ഉയരുമെന്ന് ഖത്തർ മെറ്റീരിയോളജി ഡിപ്പാർട്ട്‌മെന്റ്. ചൂടിനൊപ്പം തന്നെ കാറ്റും വീശിയടിക്കുമെന്നതിനാൽ പകൽ വാഹനമോടിക്കുന്നവർക്ക് കാഴ്ച മറഞ്ഞേക്കും. രാവിലെ മുതൽ വീശയടിക്കുന്ന കാറ്റ് പിന്നീട് 30 നോട്ട്‌സിലേക്ക് ശക്തി പ്രാപിക്കും. ചില സന്ദർഭങ്ങളിൽ അടുത്തുള്ള വസ്തുക്കൾ പോലും കാണാൻ സാധിക്കാത്ത വിധത്തിൽ കാഴ്ചയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്. മെസീദ്, വക്ര, അൽഖോർ എന്നിവിടങ്ങളിൽ കൂടിയ താപനില 46 ഡിഗ്രിയായിരിക്കുമെന്നാണ് അറിയിപ്പ്. ദോഹയിൽ 45 ഡിഗ്രിയും ദുഃഖൻ, അബു സമ്ര എന്നിവിടങ്ങളിൽ 37 ഡിഗ്രിയും റുവൈസിൽ 36 ഡിഗ്രിയുമാണ് ചൂട് അനുഭവപ്പെടുക. മെസീദ്, വക്ര എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 27 ഡിഗ്രിയും അൽ ഖോറിൽ 29 ഡിഗ്രിയും റുവൈസ്, ദുഃഖൻ എന്നിവിടങ്ങളിൽ 31 ഡിഗ്രിയുമാണ് കുറഞ്ഞ ചൂട് അനുഭവപ്പെടുക. അബു സമ്രയിൽ 32 ഡിഗ്രി, ദോഹയിൽ 34 ഡിഗ്രി എന്നിങ്ങനെയാണ് കുറഞ്ഞ ചൂട്.
ദോഹ: ചൂട് കനത്തിരിക്കേ താപനില പലയിടങ്ങളിലും 46 ഡിഗ്രിയിലേക്ക് ഉയരുമെന്ന് ഖത്തർ മെറ്റീരിയോളജി ഡിപ്പാർട്ട്‌മെന്റ്. ചൂടിനൊപ്പം തന്നെ കാറ്റും വീശിയടിക്കുമെന്നതിനാൽ പകൽ വാഹനമോടിക്കുന്നവർക്ക് കാഴ്ച മറഞ്ഞേക്കും. രാവിലെ മുതൽ വീശയടിക്കുന്ന കാറ്റ് പിന്നീട് 30 നോട്ട്‌സിലേക്ക് ശക്തി പ്രാപിക്കും. ചില സന്ദർഭങ്ങളിൽ അടുത്തുള്ള വസ്തുക്കൾ പോലും കാണാൻ സാധിക്കാത്ത വിധത്തിൽ കാഴ്ചയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.
മെസീദ്, വക്ര, അൽഖോർ എന്നിവിടങ്ങളിൽ കൂടിയ താപനില 46 ഡിഗ്രിയായിരിക്കുമെന്നാണ് അറിയിപ്പ്. ദോഹയിൽ 45 ഡിഗ്രിയും ദുഃഖൻ, അബു സമ്ര എന്നിവിടങ്ങളിൽ 37 ഡിഗ്രിയും റുവൈസിൽ 36 ഡിഗ്രിയുമാണ് ചൂട് അനുഭവപ്പെടുക. മെസീദ്, വക്ര എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 27 ഡിഗ്രിയും അൽ ഖോറിൽ 29 ഡിഗ്രിയും റുവൈസ്, ദുഃഖൻ എന്നിവിടങ്ങളിൽ 31 ഡിഗ്രിയുമാണ് കുറഞ്ഞ ചൂട് അനുഭവപ്പെടുക. അബു സമ്രയിൽ 32 ഡിഗ്രി, ദോഹയിൽ 34 ഡിഗ്രി എന്നിങ്ങനെയാണ് കുറഞ്ഞ ചൂട്.