- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയയിൽ മോശം കാലാവസ്ഥാ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും പേമാരിക്കും സാധ്യത; മെൽബണിൽ മിന്നൽ പ്രളയത്തിനും സാധ്യത
മെൽബൺ: ശക്തമായ കാറ്റും പേമാരിയും വിക്ടോറിയയിൽ ജനജീവിതം ദുരിതമാക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ടാസ്മാനിയയിൽ നിന്നുള്ള ന്യൂനമർദം മണിക്കൂറിൽ 100ലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. പേമാരിയെ തുടർന്ന് മെൽബണിൽ മിന്നൽ പ്രളയമുണ്ടാകാനുള്ള സാധ്യതയുള്ള തള്ളിക്കളയുന്നില്ല. വിൽസൺ പ്രൊമോണ്ടറിയിൽ 126 കിലോ
മെൽബൺ: ശക്തമായ കാറ്റും പേമാരിയും വിക്ടോറിയയിൽ ജനജീവിതം ദുരിതമാക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ടാസ്മാനിയയിൽ നിന്നുള്ള ന്യൂനമർദം മണിക്കൂറിൽ 100ലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. പേമാരിയെ തുടർന്ന് മെൽബണിൽ മിന്നൽ പ്രളയമുണ്ടാകാനുള്ള സാധ്യതയുള്ള തള്ളിക്കളയുന്നില്ല.
വിൽസൺ പ്രൊമോണ്ടറിയിൽ 126 കിലോമീറ്റർ വേഗത്തിലും കേപ് നെൽസണിൽ 95 കിലോമീറ്റർ വേഗത്തിലും സൗത്ത് വെസ്റ്റ് പോർട്ട്‌ലാൻഡിലും മൗണ്ട് വില്യമിൽ 93 കിലോമീറ്റർ വേഗത്തിലുമാണ് കാറ്റ് വീശുന്നത്. ചൊവ്വാഴ്ച വരെ ആലിപ്പഴ വീഴ്ചയ്ക്ക് സാധ്യതയില്ലെങ്കിലും പിന്നീട് ആലിപ്പഴം പെയ്യാൻ സാധ്യതയുണ്ടെന്ന് വെതർ ബ്യൂറോ സീനിയർ ഫോർകാസ്റ്റർ റോഡ് ഡിക്‌സൺ അറിയിക്കുന്നു. ചൊവ്വാഴ്ച താപനില ഏറെ താഴാനും ഇടയുണ്ട്.
ഗ്രേറ്റർ മെൽബൺ മേഖലകളിൽ പൊതുവേ മിന്നൽ പ്രളയം ഉണ്ടാകുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. തുടർച്ചയായി പെയ്യുന്ന മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുമെന്നാണ് പറയുന്നത്. ബുധനാഴ്ച രാത്രിയോടെ 50 മില്ലീ മീറ്റർ വരെ മഴ പെയ്യും. ഈയാഴ്ച അവസാനം വരെ തണുത്ത കാലാവസ്ഥയായിരിക്കും നിലനിൽക്കുക.