- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സെറോജ ചുഴലിക്കാറ്റ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഭീതിവിതച്ചേക്കാം; മണിക്കൂറിൽ 100 കി.മീ വേഗതയിലുള്ള കാറ്റിന് സാധ്യത; ക്യൂൻസ് ലാന്റിൽ കനത്ത മഴയ്ക്ക് സാധ്യത
ഇന്തോനേഷ്യൻ സമുദ്രത്തിൽ രൂപമെടുത്ത ഉഷ്ണമേഖലാ ചുഴലിക്കാറ്റ് പടിഞ്ഞാറൻ ഓസ്ട്രേലിയയിലും നാശം വിതച്ചേക്കുമെന്ന് മുന്നറിയിപ്പ്.സെറോജ എന്നറിയപ്പെടുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കുമെന്ന മുന്നറിയിപ്പാണ് വന്നിരിക്കുന്നത്.ബുധനാഴ്‌ച്ചയോടെ ഇത് വെസ്റ്റേൺ ഓസ്്‌ട്രേലിയയിൽ വീശിയടിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്.
ക്യൂൻസ്ലാന്റിലും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.ഫ്രേസർ ദ്വീപിൽ നിന്ന് രൂപംകൊണ്ടതും ഇപ്പോൾ തീരത്ത് നിന്ന് 90 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നതുമായ സൈക്കോൾ ആണ് സ്ഥിതിഗതികൾ നയിക്കുന്നത്.സെന്റ് ലോറൻസിനും ക്വീൻസ്ലാന്റ്-എൻഎസ്ഡബ്ല്യു അതിർത്തിക്കുമിടയിലുള്ള തീരപ്രദേശങ്ങളിൽ ഡാർലിങ് ഡൺസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
ക്വീൻസ്ലാന്റിലെ മിക്ക തീരങ്ങളിലും അപകടകരമായ മുന്നറിയിപ്പ് നിലവിലുണ്ട്., ഹെർവി ബേ, മോറെട്ടൺ ബേ, കാപ്രിക്കോൺ കോസ്റ്റ് തുടങ്ങിയ പ്രദേശങ്ങളും ശക്തമായ കാറ്റ് വീശും