ഡബ്ലിൻ: രാജ്യത്ത് രണ്ട് ദിവസം മോശപ്പെട്ട കാലവസ്ഥയെന്ന് മെറ്റ് എറാൻ മുന്നറിയിപ്പ്. ഇന്നലെ മുതൽ ആരംഭിച്ച മഴ ബുധനാഴ്ച വരെ തുടർന്നേക്കുമെന്നാണ് സൂചന. കൂടാതെ കാലവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്നും ജാഗ്രതാ പുലർത്തണമെന്നും അധികൃതർ അറിയിച്ചു. പലഭാഗങ്ങളും ഓറഞ്ച് അലർട്ടും, റെ്ഡ് അലർട്ടും അധികൃതർ നല്കികഴിഞ്ഞു.

മഴയുടെ ഭാഗമായി ഡോഡർ,ടോൽക്കാ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.ഡബ്ലിൻ സിറ്റിയുടെ പല മേഖലകളിലും വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്.ക്ലോൺട്രാഫിലെയും സാൻഡിമൗണ്ടിലെയും ബീച്ചുകളിലെ കാർ പാർക്കിംഗുകൾ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.ശക്തമായ മഴയും മഞ്ഞും കാറ്റും പ്രതീക്ഷിക്കുന്ന ഡോണഗൽ ,ലിട്രിം,സ്ലൈഗോ,മേയോ,ഗാൾവേ,ക്ലയർ,കോർക്ക്,കെറി ,ലിമറിക്ക് എന്നി കൗണ്ടികളിൽ ചൊവാഴ്‌ച്ച രാവിലെ വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 65 മുതൽ 130 കിലോ മീറ്റർ സ്പീഡിൽ വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മെറ്റ് എറാൻ സൂചന നൽകി.ഡബ്ലിൻ മേഖലയിലും,മോണഗൻ,കാവൻ,റോസ് കോമൺ,ടിപ്പററി,വാട്ടർ ഫോർഡ് എന്നിവിടങ്ങളിൽ ഇതേ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.