- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ സംസ്കരണം വിജയ മാതൃകകൾ: മാറ്റിവച്ച വെബിനാർ നാളെ ശനിയാഴ്ച
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അനുവർത്തിച്ച് വിജയം കണ്ട അജൈവ മാലിന്യ സംസ്കരണ മാർഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ദേശീയ വെബിനാർ നാളെ (15.08.2020 ശനി) ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ നടക്കും. സുസ്ഥിര വികസന മാതൃകകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും(കില), ഹരിതകേരളം മിഷനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സെഷനും (ഗിഫ്റ്റ്) സംയുക്തമായി സംഘടിപ്പിച്ചു വരുന്ന വെബിനാർ പരമ്പരയിലെ അഞ്ചാം പതിപ്പാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച നടത്താനിരുന്ന വെബിനാർ മഴക്കെടുതികളെയും ദുരന്തങ്ങളെയും തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദ് അലി ഐ.എ.എസ്., വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തും. ശുചിത്വമിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. അജയകുമാർ വർമ്മ പാനൽ മോഡറേറ്ററായിരിക്കും. UNDP സർക്കുലർ എക്കോണമി ഹെഡ് പ്രഭ്ജോത് സോധി എംബിഇ, യു.എൻ. ഹാബിറ്റാറ്റ് ഇന്ത്യ വേസ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് സ്വാതിസിങ് സംബയൽ, ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ പി.കേശവൻ നായർ എന്നിവർ പാനൽ അംഗങ്ങളാകും. ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ., കില എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജോയ് ഇളമൺ, ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ.ജെ.ജോസഫ് എന്നിവർ പങ്കെടുക്കും.
സംസ്ഥാനത്ത് വിവിധ മാർഗ്ഗങ്ങൾ അവലംബിച്ച് അജൈവമാലിന്യ സംസ്കരണം നടത്തുകയും മറ്റു സ്ഥാപനങ്ങൾക്ക് അനുകരിക്കാനാവും വിധം വിജയമാതൃകകളാവുകയും ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ അവതരണമാണ് വെബിനാറിലെ പ്രധാന ഇനം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ വടകര മുനിസിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപഞ്ചായത്ത്, ഇടുക്കിയിലെ ആലക്കോട് ഗ്രാമപഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ ആര്യാട് ഗ്രാമപഞ്ചായത്ത്, പത്തനംതിട്ടയിലെ തുമ്പമൺ ഗ്രാമപഞ്ചായത്ത്, കൊല്ലം ജില്ലയിലെ കടക്കൽ ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളാണ് അതത് സ്ഥാപന അധ്യക്ഷർ അവതരിപ്പിക്കുന്നത്.
ഹരിതകേരളം മിഷൻ ഫേസ്ബുക്ക് facebook.com/