തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള കോട്ടയം ഫീൽഡ് ഔട്ട് റീച്ച് ബ്യുറോ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരു വെബിനാർ സംഘടിപ്പിച്ചു. കോട്ടയം വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുമായി സഹകരിച്ച നടത്തിയ വെബിനാർ കോട്ടയം പൂഞ്ഞാർ നിവാസിയായ സ്വാതന്ത്ര്യ സമര സേനാനി എം കെ രവീന്ദ്രൻ ഉൽഘാടനം ചെയ്തു. കൊറോണയ്ക്കെതിരെയുള്ള പടനീക്കം രണ്ടാം സ്വാതന്ത്ര സമരം പോലെ ആയിരക്കണമെന്നും, ഏവരുമൊരുമിച്ചു ഗവൺമെന്റ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയാണങ്കിൽ ഈ മഹാമാരിയെ തുരത്താനാകുമെന്ന്, 96 വയസ്സുള്ള സ്വാതന്ത്ര സമര സേനായി പറഞ്ഞു. കോട്ടയം ജില്ലയിലെ 60 സ്‌കൂളുകളിൽ നിന്നുള്ള തിരഞ്ഞടുത്ത 100 കുട്ടികളും സ്‌കൂൾ കൗൺസിലർമാരും വെബിനാറിൽ പങ്കെടുത്തു. കുട്ടികൾക്കായി ഒൺലൈനിൽ നടത്തിയ ദേശഭക്തി ഗാന മൽസരത്തിന്റെ വിജയികളെ വെബിനാറിൽ പ്രഖ്യാപിച്ചു. കോട്ടയം ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ ആശാമോൾ, കോട്ടയം ഫീൽഡ് ഔട്ടറിച്ച് ബ്യുറോ അസി. ഡയറക്ടർ സുധ എസ് നമ്പൂതിരി, കോട്ടയം ഫീൽഡ് പബ്ലിസിറ്റി അസി. ടി സരിൻ ലാൽ എന്നിവർ വെബിനാറിൽ സംസാരിച്ചു.