ദേശീയ വിദ്യാഭ്യാസ നയവും കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസവും എന്ന വിഷയത്തെ അധികരിച്ച് ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ത്രിദിന ഓൺലൈൻ വെബിനാറിന് തുടക്കമായി. സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം സി ദിലീപ്കുമാർ വെബിനാർ ഉദ്ഘാടനം നിർവ്വഹിച്ചു. സേലം പെരിയാർ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം ഫാക്കൽറ്റി ഡോ.ടി സുന്ദരരാജ്, എച്ച് എസ് എസ് ടി എ മുൻ ജനറൽ സെക്രട്ടറി ഡോ സാബുജി വർഗീസ്, എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു. ആർ രാജീവൻ, അനിൽ എം ജോർജ്, ചവറ ജയകുമാർ, ആർ അരുൺകുമാർ, പി. രാധാകൃഷ്ണൻ സംസാരിച്ചു. തോമസ് കെ സ്റ്റീഫൻ മോഡറേറ്ററായി.

രണ്ടാം ദിവസമായ ഇന്ന് വെബിനാർ എസ് ശബരിനാഥൻ ഉദ്ഘാടനം നിർവഹിക്കും. കാസർകോട് കേന്ദ്ര സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജി ഗോപകുമാർ, ടി ബേബി, ഡോ. ബിനോ ജോയി എന്നിവർ സംബന്ധിക്കും.