തിരുവനന്തപുരം: ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ദേഹവിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, നാളികേര വികസന ബോർഡ് ഇന്ന് (02.09.2020) നടത്താൻ നിശ്ചയിച്ചിരുന്ന ലോക നാളികേര ദിനാചരണ പരിപാടികൾ മാറ്റിവയ്ക്കുന്നതായി നാളികേര വികസന ബോർഡ് പബ്ലിസിറ്റി ഓഫീസർ അറിയിച്ചു. പുതുക്കിയ ദിവസം പിന്നീട് അറിയിക്കുന്നതാണ്.