- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുതാര്യ നികുതി ചുമത്തൽ സംബന്ധിച്ച വെബ്ബിനാർ നടന്നു
തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റ് പുതിയതായി ആരംഭിച്ച സുതാര്യ നികുതി ചുമത്തൽ സംവിധാനത്തെ കുറിച്ച് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കിഴിലുള്ള തിരുവനന്തപുരത്തെ റീജിയണൽ ഔട്ട്‌റീച്ച് ബ്യൂറോ, ആഭിമുഖ്യത്തിൽ ഇന്ന് ഒരു വെബ്ബിനാർ നടന്നു.
നികുതിദായകന്റെ പ്രശ്‌നങ്ങൾക്ക് സമയബന്ധിതവും സുതാര്യവും നീതിയുക്തവുമായ പരിഹാരം ഉറപ്പാക്കുന്ന സംവിധാനമാണ് ഇതെന്ന് മുഖ്യപ്രഭാഷണം നടത്തിയ തിരുവനന്തപുരത്തെ ആദായ നികുതി അസിസ്റ്റന്റ് കമ്മീഷണർ, ശ്രേയ എ.എസ് പറഞ്ഞു. നികുതി ദായകന്റെ സൗകര്യതയും അന്തസ്സും സംരക്ഷിക്കുകയും ചെയ്യും.
ദേശീയ ഇ-അസ്സെസ്സ്‌മെന്റ് കേന്ദ്രത്തിന്റെ പ്രവർത്തനം വിശദീകരിച്ചു കൊണ്ട്, നികുതി നിർണയത്തിൽ വർദ്ധിച്ച കാര്യക്ഷമതയും, സുതാര്യതയും ഉത്തരവാദിത്വവും പുതിയ സംവിധാനത്തിലൂടെ സാധ്യമാകുന്നു. പരിശോധന, നോട്ടീസ് നൽകൽ, നികുതി കണക്കാക്കൽ തുടങ്ങിയ എല്ലാ വിഷയങ്ങളിലും നികുതി ദായകനും ആദായ നികുതി ഉദ്യോഗസ്ഥനും തമ്മിൽ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യമില്ലെന്നതാണ് പുതിയ സംവിധാനത്തിന്റെ സവിശേഷത എന്ന് അവർ ചൂണ്ടിക്കാട്ടി.
റീജിയണൽ ഔട്ട്‌റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ബീന മോഡറേറ്ററായിരുന്നു.