കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികൾ ഗ്രൂപ്പ് മൂന്നാമത് ആരോഗ്യ വെബിനാർ കോവിഡുംഹൃദ്രോഗങ്ങളുംഎന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ചു. കുവൈറ്റ് മലയാളികൾ ഗ്രൂപ്പ്പ്രസിഡന്റ് ജോർജ് ചെറിയാന്റെ ആമുഖ പ്രഭാഷണത്തെതുടർന്ന് പ്രമുഖ ഹൃദ്രോഗ വിദഗ്ദനായ അമീരിആശുപത്രിയിലെ ഡോ. രാജേഷ് രാജൻ വിഷയാധിഷ്ഠിത പ്രഭാഷണം നിർവഹിച്ചു.

ബോർഡ് ഓഫ്ക്ലിനിക്കൽ കാർഡിയോളജിസ്റ്റ്‌സ് ചെയർമാനും, അസോസിയേഷൻ ഓഫ് എം. ഡി. ഫിസിഷ്യൻസ്പ്രസിഡന്റും, വിവിധ വിഷയങ്ങളിൽ ബിരുദാനന്തര, ബിരുദദാരിയുമായ ഡോ. രാജേഷ് രാജൻഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങൾ തന്റെ പ്രസംഗത്തിൽ പങ്കുവെച്ചു.

ഹൃദ്രോഗികൾക്ക് കോവിഡ് പിടിപെടാനുള്ള സാധ്യതകളും, കോവിഡ് രോഗികൾ ശ്രദ്ധിക്കേണ്ട ഹൃദയസംബന്ധമായ അറിവുകളും അദ്ദേഹം വിവരിച്ചു. നേരത്തെ ലഭിച്ചതും, തത്സമയം ഉന്നയിച്ചതുമായമുപ്പതിലധികം ചോദ്യങ്ങൾക്ക് ഡോ. രാജേഷ് രാജൻ ഉത്തരം നൽകി. ഹരിപ്രസാദ് മഠത്തിൽ സ്വാഗതവും,ഷൗക്കത്ത് മേനാട്ടിൽ കൃതജ്ഞതയും പ്രകാശിപ്പിച്ചു. റോഷൻ തോമസ് മുഖ്യ ഹോസ്റ്റ് ആയിരുന്നു.

ബിജു,മുഹമ്മദ് റെയ്സ്, ജെയിംസ് രാജൻ, സുബി എന്നിവർ സഹ ഹോസ്റ്റായി നേതൃത്വം നൽകി. ജനറൽ പ്രോഗ്രാംകൺവീനർ ഷമീർ റഹീം റാവുത്തർ, വൈസ് പ്രസിഡന്റ് അരുൺ ശിവൻകുട്ടി, ജനറൽ സെക്രട്ടറി ജേക്കബ്റോയി, ജോയിന്റ് സെക്രട്ടറി ജിജോ കെ. ജോസ് ഉൾപ്പെടെയുള്ള കുവൈറ്റ് മലയാളികൾ ഗ്രൂപ്പ് ഗവെർണിങ്‌ബോർഡ് അംഗങ്ങൾ, മറ്റ് അഡ്‌മിന്മാർ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. 100 ൽ പരംയൂണിറ്റുകൾ വ്യക്തികളായും, കുടുംബങ്ങളായും, ചെറിയ കൂട്ടങ്ങളായും വെബിനാറിൽ സംബന്ധിച്ചു.

ഇത്തരം കാലാനുസൃതമായ വെബിനാറുകൾ എല്ലാ മാസവും സംഘടിപ്പിക്കുമെന്ന് കുവൈറ്റ് മലയാളികൾഗ്രൂപ്പ് പ്രസിഡന്റ് ജോർജ് ചെറിയാനും, ജനറൽ സെക്രട്ടറി ജേക്കബ് റോയിയും അറിയിച്ചു.