- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തദാനവും കോവിഡ് അതിജീവനവും - ബി. ഡി. കെ വെബിനാർ സംഘടിപ്പിക്കുന്നു.
മനാമ: കോവിഡ് കാലത്തെ രക്തദാനം, കോവിഡ് വാക്‌സിൻ വിവരങ്ങൾ, പൊതു ആരോഗ്യ ബോധവൽക്കരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബ്ലഡ് ഡോണേഴ്‌സ് കേരള (ബി. ഡി. കെ) ബഹ്റൈൻ ചാപ്റ്റർ ഡിസംബർ 11 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതൽ വെബിനാർ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സൂം ആപ്പ് വഴി ഓൺലൈനിൽ നടക്കുന്ന പരിപാടിയിൽ, നാട്ടിൽ നിന്നും ബി. ഡി. കെ. സ്ഥാപകനും സംസ്ഥാന പ്രസിഡണ്ടുമായ വിനോദ് ഭാസ്‌ക്കരൻ, സെക്രട്ടറി സനൽ, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പർ ഫിലിപ്പോസ് മത്തായി എന്നിവരും ബഹ്റൈനിൽ നിന്നും ബി. ഡി. കെ യുടെ മുഖ്യ രക്ഷാധികാരിയും സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് എമെർജൻസി ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ: പി. വി . ചെറിയാൻ, ഐ. സി.ആർ. എഫ് വൈസ് ചെയർമാനും ഐ. എം. എ ബഹ്റൈൻ പ്രസിഡണ്ടുമായ ഡോ: ബാബു രാമചന്ദ്രൻ എന്നിവർ സംബന്ധിക്കും.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് 33015579, 39125828, 39842451 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്