ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഓഫ് നോർത്ത് അമേരിക്ക (FIACONA) ഡിസംബർ 15-ന് വൈകിട്ട് 8 മണിക്ക് സംഘടിപ്പിക്കുന്ന വെബിനാർ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും.

'സ്റ്റേറ്റ് ഓഫ് ദി ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യാനിറ്റി 2020' എന്ന വിഷയത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തുന്നത് ഇല്ലിനോയ് വീറ്റൻ കോളജ് ഗ്ലോബൽ ഡയസ്പോറ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സാം ജോർജ് ആണ്.

സൂം പ്ലാറ്റ്ഫോമിലൂടെയുള്ള വെബിനാറിൽ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടർ അഭ്യർത്ഥിച്ചു. ഈസ്റ്റേൺ സമയം ഡിസംബർ 14 തിങ്കളാഴ്ച രാത്രി 8 നും, ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഡിസംബർ 15-ന് രാവിലെ 6.30-നുമാണ്. വെബിനാർ യുട്യൂബിലും, ഫേസ്‌ബുക്ക് ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: www.fiacona.org കോശി ജോർജ് (ന്യൂയോർക്ക്) 718 314 8171.