ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഓഫ് നോർത്ത് അമേരിക്ക (FIACONA) ഫെബ്രു 13-ന് ചൊവാഴ്ച (ഈസ്റ്റേൺ സമയം ) രാവിലെ 11മണിക്ക് 'ചലഞ്ചസ് ഫോർ ക്രിസ്ത്യൻ ലീഡര്ഷിപ് ഇൻ ടുഡേയ്‌സ് ഇന്ത്യാ ' എന്ന വിഷയത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു . മുഖ്യ പ്രഭാഷണം നടത്തുന്നത് ന്യൂ തെയോളോജിക്കൽ സെമിനാരി ടെഹ്റാഡൂൺ ഇന്ത്യാ സ്ഥാപകനും പ്രസിഡന്റുമായ റെവ ഡോ ജോർജ് സി കുരുവിളയാണ് .

സൂം പ്ലാറ്റ്ഫോമിലൂടെയുള്ള വെബിനാറിൽ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടർ അഭ്യർത്ഥിച്ചു. ഈസ്റ്റേൺ സമയം 13 രാവിലെ 11നും , ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം രാത്രി 9:30നുമാണ്. വെബിനാർ യുട്യൂബിലും, ഫേസ്‌ബുക്ക് ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകർ അഭ്യർത്ഥിച്ചു.


കൂടുതൽ വിവരങ്ങൾക്ക്: www.fiacona.org കോശി ജോർജ് (ന്യൂയോർക്ക്) 718 314 8171.