- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രറ്റേൺസ് ലെഗാറ്റോ വെബിനാർ സംഘടിപ്പിച്ചു
തിരുവനന്തപുരം: നിയമ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഫ്രറ്റേൺസ് ലെഗാറ്റോ ലോ എൻട്രൻസ് പരീക്ഷയുമായി ബന്ധപ്പെട്ട് വെബിനാർ സംഘടിപ്പിച്ചു. 2021 കേരള ലോ എൻട്രൻസിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്ന എൻട്രൻസ് കോച്ചിങ് ക്ലാസ് ഉദ്ഘാടനത്തിന്റെ ഭാഗമായാണ് വെബിനാർ സംഘടിപ്പിച്ചത്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം ഷെഫ്രിൻ വെബിനാർ ഉദ്ഘാടനം നിർവ്വഹിച്ചു. ക്വിൽ ഫൗണ്ടേഷന്റെ ഫൗണ്ടറും ഡയറക്ടറുമായ കെ.കെ സുഹൈൽ, കോഴിക്കോട് ഗവ: ലോ കോളജ് അസിസ്റ്റന്റ് പ്രൊഫസർ പി.കെ അനീസ് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ഫ്രറ്റേൺസ് ലെഗാറ്റോ സംസ്ഥാന ജനറൽ കൺവീനർ സബീൽ ചെമ്പ്രശ്ശേരി അധ്യക്ഷത വഹിച്ച വെബിനാറിൽ നുഹ മറിയം, മുഹമ്മദ് സിനാൻ, മുഹമ്മദ് റമീസ് എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലെ നിയമ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഫ്രറ്റേൺസ് ലെഗാറ്റോ.