- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക പരിസ്ഥിതി ദിനത്തിൽ 'ഗ്രീൻ സിഗ്നലു''മായി കെ-റെയിൽ ; സിൽവർലൈനും പാരിസ്ഥിതിക വശങ്ങളും വിശദമാക്കുന്ന വെബ്ബിനാർ
തിരുവനന്തപുരം: തിരുവനന്തപുരം-കാസർഗോഡ് അർദ്ധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനിന്റെ 'പാരിസ്ഥിതിക വശങ്ങൾ' വിശദമാക്കാൻ പരിസ്ഥിതി ദിനമായ ജൂൺ 5 ന് വെബ്ബിനാറുമായി കെ.ആർ.ഡി.സി.എൽ.
പൂർണമായും ഹരിത ഇടനാഴിയായി വിഭാവനം ചെയ്ത സിൽവർലൈൻ നാടിന് വരുത്തുന്ന സുസ്ഥിര വികസനത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കെ-റെയിൽ ടോക്സ് എന്ന പേരിലുള്ള ഒരു വെബ്ബിനാർ പരമ്പര കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ സംഘടിപ്പിക്കുന്നു. ഈ വെബ്ബിനാർ പരമ്പരയിൽ ആദ്യത്തേതാണ് സിൽവർലൈനിന്റെ പാരിസ്ഥിതിക വശങ്ങൾ ചർച്ച ചെയ്യുന്ന 'ഗ്രീൻ സിഗ്‌നൽ'.
ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് നടക്കുന്ന വെബ്ബിനാറിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റൈനബിൾ ഡവലപ്‌മെന്റ് ആൻഡ് ഗവേണൻസ് അധ്യക്ഷനും, മുൻ യുഎൻഡിപി ഗ്ലോബൽ പ്രോഗ്രാം മുൻ തലവൻ ജോൺ സാമുവേൽ എന്ന ജെ. എസ് .അടൂർ, സെന്റർ ഫോർ എൻവൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഡയറക്ടർ ഡോ. വിനോദ് ടി ആർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബാബു അമ്പാട്ട്, കെ-റെയിൽ ജനറൽ മാനേജർ ജോസഫ് കെ.ജെ, കെ-റെയിൽ ജോയിന്റ് ജനറൽ മാനേജറും കമ്പനി സെക്രട്ടറിയുമായ ജി .അനിൽകുമാർ എന്നിവരാണ് പ്രഭാഷകരായി എത്തുന്നത്.
വെബ്ബിനാറിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്ക് http://bit.ly/krailtalks1 എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാം.