- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീറ്റിനും കീമിനും എങ്ങനെ ഒരുങ്ങണം? സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ 18-ന്
കൊച്ചി: ഈ വർഷം നീറ്റ്, കെ.ഇ.എ.എം പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കുന്നു. കോട്ടയം കോതനല്ലൂർ ആസ്ഥാനമായുള്ള ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിങ് സ്‌കൂളാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്.
ഞായറാഴ്ച (18-07-2021) വൈകിട്ട് ഏഴിനാണ് വെബിനാർ. 'How to crack NEET and KEAM?' എന്ന വിഷയത്തിൽ നടക്കുന്ന വെബിനാർ കരിയർ ഗൈഡൻസ് വിദഗ്ദ്ധനും കേരള സർക്കാരിന്റെ മുൻ ജോയിന്റ് എൻട്രൻസ് കമ്മീഷണറുമായ ഡോ. രജു കൃഷ്ണൻ നയിക്കും.
2021-ലെ മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളെ നേരിടുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും പങ്കെടുക്കാം, സംശയങ്ങൾ പരിഹരിക്കാം. വെബിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ലിങ്ക്: https://forms.gle/zizGAFNMQYGw5eMe8
Next Story