ആലപ്പുഴ: ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ സംസ്ഥാന വനിത കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമണങ്ങൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കുക, അവബോധം സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെ 'സ്ത്രീസുരക്ഷയും ലിംഗനീതിയും' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. സംസ്ഥാന വനിത കമ്മീഷൻ അംഗം എം. എസ്. താര വെബിനാർ ഉദ്ഘാടനം ചെയ്തു. ദേവികുളങ്ങര ഗ്രാമപഞ്ചായത്തത് പ്രസിഡന്റ് എസ്. പവനനാഥൻ അധ്യക്ഷത വഹിച്ചു. സൈബർ ക്രൈം വിഭാഗം എഎസ്ഐ. സി. വേണുഗോപാൽ ക്ലാസ് നയിച്ചു.

ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതുഷ രാജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ശ്രീദേവി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ചിത്ര ലേഖ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.