- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക വെബ്‌സൈറ്റ് ഉദ്ഘാടനം ഈമാസം 31നു
ഡാളസ്: ശ്രീ നാരായണ ഗുരുദേവ ദർശനങ്ങളുടെ പഠനത്തിനും, പ്രചാരണത്തിനുമായി ശിവഗിരി മഠത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഡാളസിലെ ഗ്രാൻഡ് പ്രയറിയിൽ സ്ഥാപിക്കപ്പെടുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനം ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ച് നടത്തപ്പെടുന്നു. ഈമാസം 31നു തിങ്കളാഴ്ച വൈകുന്നേരം ശിവഗിരിയിൽ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വെബ് സൈറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതായിരിക്കും. തദവസരത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ. കൃഷ്ണൻ കുട്ടി ( ജലസേചന വകുപ്പ് മന്ത്രി), ശിവഗിരി ആശ്രമം നോർത്ത് അമേരിക്ക ഓർഗനൈസിങ് കമ്മറ്റി സെക്രട്ടറിയും, ഗുരുധർമ്മ പ്രചാരണ സഭ ജനറൽ സെക്രട്ടറിയുമായ ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമികൾ, ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ, ശ്രീമദ് ബോധിതീർത്ഥ സ്വാമികൾ, തുടങ്ങിയ വിശിഷ്ഠ വ്യക്തികളും പങ്കെടുക്കുന്നതാണ്. ഈ ചടങ്ങിന്റെ തത്‌സമയ സംപ്രേഷണം ശിവഗിരി ആശ്രമം നോർത്ത് അമേരിക്കയുടെ ഫേസ്‌ബുക് പേജിൽ (www.facebook.com/shivariri.north
ഡാളസ്: ശ്രീ നാരായണ ഗുരുദേവ ദർശനങ്ങളുടെ പഠനത്തിനും, പ്രചാരണത്തിനുമായി ശിവഗിരി മഠത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഡാളസിലെ ഗ്രാൻഡ് പ്രയറിയിൽ സ്ഥാപിക്കപ്പെടുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനം ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ച് നടത്തപ്പെടുന്നു.
ഈമാസം 31നു തിങ്കളാഴ്ച വൈകുന്നേരം ശിവഗിരിയിൽ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വെബ് സൈറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതായിരിക്കും. തദവസരത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ. കൃഷ്ണൻ കുട്ടി ( ജലസേചന വകുപ്പ് മന്ത്രി), ശിവഗിരി ആശ്രമം നോർത്ത് അമേരിക്ക ഓർഗനൈസിങ് കമ്മറ്റി സെക്രട്ടറിയും, ഗുരുധർമ്മ പ്രചാരണ സഭ ജനറൽ സെക്രട്ടറിയുമായ ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമികൾ, ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ, ശ്രീമദ് ബോധിതീർത്ഥ സ്വാമികൾ, തുടങ്ങിയ വിശിഷ്ഠ വ്യക്തികളും പങ്കെടുക്കുന്നതാണ്.
ഈ ചടങ്ങിന്റെ തത്‌സമയ സംപ്രേഷണം ശിവഗിരി ആശ്രമം നോർത്ത് അമേരിക്കയുടെ ഫേസ്‌ബുക് പേജിൽ (www.facebook.com/shivariri.northamericaashram.5) ലഭ്യമായിരിക്കും. ആശ്രമസമുച്ചയത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായ ഗുരു മന്ദിരത്തിന്റെയും ലൈബ്രറിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ഗ്രാൻഡ് പ്രയറിയിൽ ഉള്ള ആശ്രമ ഭൂമിയിൽ 2019 -ഇൽ സമാരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും ഈ സംരംഭത്തിൽ പങ്കാളികൾ ആകുവാനും (317) 6476668 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.