- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസർക്കാരിന്റെ കായിക മന്ത്രാലയത്തിന്റെയും വെബ്സൈറ്റുകൾ നിശ്ചലം; പിന്നിൽ ചൈനീസ് ഹാക്കർമാരെന്ന് സംശയം; വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും സെർവർ തകരാർ മാത്രമെന്നും വിശദീകരണം
ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് വിശദീകരണം. സെർവർ തകരാർ മാത്രമാണ് സംഭവിച്ചതെന്നും വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതൽ തകരാർ ഉണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇതിനിടെ കേന്ദ്രസർക്കാരിന്റെ കൂടുതൽ വെബ്‌സൈറ്റുകൾ നിശ്ചലമായതു ആശങ്കയ്ക്കു ഇടയാക്കി. കേന്ദ്രനിയമ മന്ത്രാലയത്തിന്റെയും കായിക മന്ത്രാലയത്തിന്റെയും വെബ്‌സൈറ്റും നിശ്ചലമായി. പ്രതിരോധ മന്ത്രാലയ വെബ്‌സൈറ്റിന്റെ മുഖപേജിൽ ചൈനീസ് ഭാഷയിലുള്ള എഴുത്ത് പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്കിങ് ശ്രദ്ധയിൽപെട്ടത്. ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നാലെ സൈറ്റ് പ്രവർത്തന രഹിതമായി. സൈറ്റ് തിരിച്ചുപിടിക്കാൻ ശ്രമം നടന്നുവരികയാണ്. ചൈനീസ് ഹാക്കർമാരാണ് പിന്നിലെന്നാണ് കരുതുന്നത്. പാക്കിസ്ഥാനിൽനിന്നും ചൈനയിൽനിന്നുമുള്ള ഇരട്ട ഭീഷണിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള യുദ്ധതന്ത്രങ്ങൾ ആരംഭിച്ചതായി വ്യോമസേന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംഭവം സാങ്കേതിക തകരാണാണെന്നും ഹാക്കിങ് അല്ലെന്നുമാണ് സൈബർ സെക്യൂരിറ്റി സ്പെഷ്യൽ സെക്രട്ട
ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് വിശദീകരണം. സെർവർ തകരാർ മാത്രമാണ് സംഭവിച്ചതെന്നും വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതൽ തകരാർ ഉണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇതിനിടെ കേന്ദ്രസർക്കാരിന്റെ കൂടുതൽ വെബ്‌സൈറ്റുകൾ നിശ്ചലമായതു ആശങ്കയ്ക്കു ഇടയാക്കി. കേന്ദ്രനിയമ മന്ത്രാലയത്തിന്റെയും കായിക മന്ത്രാലയത്തിന്റെയും വെബ്‌സൈറ്റും നിശ്ചലമായി.
പ്രതിരോധ മന്ത്രാലയ വെബ്‌സൈറ്റിന്റെ മുഖപേജിൽ ചൈനീസ് ഭാഷയിലുള്ള എഴുത്ത് പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്കിങ് ശ്രദ്ധയിൽപെട്ടത്. ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നാലെ സൈറ്റ് പ്രവർത്തന രഹിതമായി. സൈറ്റ് തിരിച്ചുപിടിക്കാൻ ശ്രമം നടന്നുവരികയാണ്.
ചൈനീസ് ഹാക്കർമാരാണ് പിന്നിലെന്നാണ് കരുതുന്നത്. പാക്കിസ്ഥാനിൽനിന്നും ചൈനയിൽനിന്നുമുള്ള ഇരട്ട ഭീഷണിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള യുദ്ധതന്ത്രങ്ങൾ ആരംഭിച്ചതായി വ്യോമസേന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംഭവം സാങ്കേതിക തകരാണാണെന്നും ഹാക്കിങ് അല്ലെന്നുമാണ് സൈബർ സെക്യൂരിറ്റി സ്പെഷ്യൽ സെക്രട്ടറി ഗുൽഷൻ റായ് പറയുന്നത്. വെബ്സൈറ്റ് ഉടൻ തിരികെയെത്തുമെന്നും ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
സംഭവം ഹാക്കിങ് ആണെന്നും പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. പ്രതിരോധമന്ത്രാലയത്തിന്റെ www.mod.gov.in എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. കായിക മന്ത്രാലയത്തിന്റെ https://yas.nic.in/ എന്ന വെബ്സൈറ്റും നിയമ മന്ത്രാലയത്തിന്റെ http://lawmin.gov.in/ എന്ന വെബ്സൈറ്റുമാണ് നിശ്ചലമായത്.
പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രവർത്തന രഹിതമായതും വെബ്സൈറ്റിൽ ചൈനീസ് അക്ഷരങ്ങൾ പ്രത്യക്ഷപ്പെട്ടതുമാണ് ആശങ്കയ്ക്കിടയാക്കിയത്. വെബ്സൈറ്റുകൾ തിരികെയെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധികൃതർ.