- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സ്വദേശികളെ വിവാഹം ചെയ്ത വിദേശീസ്ത്രീകളുടെ താമസ കാലയളവ് നീട്ടാൻ തീരുമാനം; ആനുകൂല്യം ലഭ്യമാകുക അഞ്ച് വർഷത്തിലേറെയായി ദാമ്പത്യം നയിക്കുന്നവർക്ക്
മനാമ : സ്വദേശികളെ വിവാഹം ചെയ്തിട്ടുള്ള വിദേശി സ്ത്രീകളുടെ താമസ കാലയളവ് നീട്ടാൻ തീരുമാനം. ബഹ്റൈനിയെ വിവാഹം ചെയ്ത് അഞ്ച് വർഷത്തിലേറെയായി ദാമ്പത്യം നയിക്കുകയും, 2 വയസു മുതൽ പ്രായമുള്ള കുട്ടികൾ ഉള്ളതുമായ സ്ത്രീകൾക്കാണ് ഈ പരിഗണന ലഭിക്കുക. ഇവരുടെ താമസ കാലയളവ് വീണ്ടും പുതുക്കാവുന്ന തരത്തിൽ അഞ്ചുവർഷത്തേക്ക് കൂടി നീട്ടാനാണ് തീരുമാനം. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ആണ് ഇക്കാര്യം അറിയിച്ചത്. കിരീടാവകാശിയും, ഡെപ്യുട്ടി സുപ്രീം കമാൻഡറും, ഫസ്റ്റ് ഡെപ്യുട്ടി പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും യോഗത്തിൽ പങ്കെടുത്തിരുന്നു.
മനാമ : സ്വദേശികളെ വിവാഹം ചെയ്തിട്ടുള്ള വിദേശി സ്ത്രീകളുടെ താമസ കാലയളവ് നീട്ടാൻ തീരുമാനം. ബഹ്റൈനിയെ വിവാഹം ചെയ്ത് അഞ്ച് വർഷത്തിലേറെയായി ദാമ്പത്യം നയിക്കുകയും, 2 വയസു മുതൽ പ്രായമുള്ള കുട്ടികൾ ഉള്ളതുമായ സ്ത്രീകൾക്കാണ് ഈ പരിഗണന ലഭിക്കുക. ഇവരുടെ താമസ കാലയളവ് വീണ്ടും പുതുക്കാവുന്ന തരത്തിൽ അഞ്ചുവർഷത്തേക്ക് കൂടി നീട്ടാനാണ് തീരുമാനം.
പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ആണ് ഇക്കാര്യം അറിയിച്ചത്. കിരീടാവകാശിയും, ഡെപ്യുട്ടി സുപ്രീം കമാൻഡറും, ഫസ്റ്റ് ഡെപ്യുട്ടി പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും യോഗത്തിൽ പങ്കെടുത്തിരുന്നു.
Next Story