ലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ വിവാഹ വാർഷികംമായിരുന്നു കഴിഞ്ഞ ദിവസം. തെന്നിന്ത്യൻ ചലച്ചിത്ര നിർമ്മാതാവായിരുന്ന ബാലാജിയുടെ മകൾ സുചിത്രയുമായി 1988 ഏപ്രിൽ 28നാണ് ലാൽ വിവാഹിതനായത്. മുപ്പത് വർഷം പൂർത്തിയായ തങ്ങളുടെ പ്രണയ ജീവിതം ഇരുവരും തങ്ങളുടെ സുഹൃത്തുക്കൾക്കും മകൻ പ്രണവിനുമൊപ്പം ആഘോഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ തന്റെ പ്രിയപ്പെട്ട ലാലിനും സുചിക്കും വിവാഹ ആശംസകൾ നേർന്ന് ആഘോഷത്തിൽ പങ്കെടുത്തു. അടുത്ത സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ചും ഷാംപയിൻ പൊട്ടിച്ചുമായിരുന്നു ഇരുവരുടെയും ആഘോഷം.

മുപ്പത് വർഷത്തിലേക്കെത്തി നിൽക്കുകയാണ് മോഹൻലാലിന്റെയും സുചിത്രയുടെയും ദാമ്പത്യ ജീവിതം. പൊരുത്തമില്ലെന്ന് പറഞ്ഞ് ജോത്സ്യൻ നിരസിച്ച വിവാഹം കൂടിയായിരുന്നു ഇത്. എന്നാൽ വീട്ടുകാർ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. 1988 ഏപ്രിൽ 28നായിരുന്നു ഈ താരവിവാഹം നടന്നത്. ജാതകത്തിന്റെ കാര്യം പറഞ്ഞ് മുടങ്ങിയ വിവാഹം രണ്ട് വർഷം കഴിഞ്ഞാണ് പിന്നീട് നടന്നതെന്ന് മോഹൻലാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.