ശ്രയ ശരണിന്റെ വിവാഹം സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നപ്പോൾ താരത്തിന്റെ അമ്മ അവ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. പുറത്ത് വന്നതെല്ലാം വ്യാജ വാർത്തകളാണെന്നായിരുന്നു അന്ന് അവർ പറഞ്ഞത്. എന്നാൽ ശ്രേയ ശരണിന്റെ വിവാഹ വാർത്ത ശരിയാണെന്നാണ് പുതിയ വാർത്തകൾ പറയുന്നത്.

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് മാർച്ച് 17, 18, 19 തിയതികളിലായി ഉദയ്പൂരിൽ വെച്ചി ശ്രേയ സുഹൃത്തുകൂടിയായ റഷ്യൻ കായികതാരവും ബിസിനസുകാരനുമായ ആൻഡ്രേയ് കൊസ്ച്ചേവിനെ വരണമാല്യം അണിയിക്കും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണിത്.

നേരത്തെ ശ്രയയുടെ വിവാഹ വാർത്തകൾ വന്നപ്പോൾ നടി സുഹൃത്തിന്റെ വിവാഹത്തിന് വാങ്ങിയ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും പേരിലാണ് വ്യാജ വാർത്തകൾ ഉണ്ടായതെന്നാണ് ശ്രയയുടെ അമ്മ പറഞ്ഞത്.

മലയാളത്തിൽ പോക്കിരിരാജ സിനിമയിൽ പൃഥ്വിരാജിന്റെ നായികയായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ സിനിമകളിലും ശ്രിയ നായികയായിട്ടുണ്ട്.