- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
ഐമയ്ക്ക് മിന്നുകെട്ട്; ഇനി ജീവിതം കെവിന്റെ സ്വർഗ രാജ്യത്തിൽ: ജനുവരിയിൽ സിനിമാ നിർമ്മാണ കുടുംബത്തിലെ മരുമകളായി പടികയറ്റം
ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമ കണ്ടവർ ആരും ഐമ എന്ന പെൺകുട്ടിയെ മറക്കാൻ ഇടയില്ല. നിവിൻ പോളിയുടെ അനുജത്തിയായി എത്തിയ ഐമ വിവാഹത്തിന് ഒരുങ്ങുകയാണ്. മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്‌ബ്സ്റ്റേഴ്സിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് വരൻ. കാടു പൂക്കുന്ന നേരം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ സ്വതന്ത്രമായി നിർമ്മിക്കുകയും ബാംഗ്ലുർ ഡെയ്സ് ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തം വഹിക്കുകയും ചെയ്ത കമ്പനിയാണ് വീക്കെൻഡ് ബ്ലോക്‌ബ്സ്റ്റേഴ്സ്. 2013ൽ പുറത്തിറങ്ങിയ നേരത്തിലൂടെയാണ് ഐമ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ഇരട്ടസഹോദരി ഐനയ്ക്കൊപ്പം മനു കണ്ണന്താനത്തിന്റെ ദൂരത്തിലും അഭിനയിച്ചു. ഐമ അഭിനയിച്ച മൂന്നാമത്തെ ചിത്രമാണ് ഈ വർഷം റിലീസ് ചെയ്ത മുന്തിരി വള്ളികൾ തളിർക്കുമ്പോൾ. യു.എ.ഇയിൽ ജനിച്ചുവളർന്ന ഐമ ദുബായ് മണിപ്പാൽ സർവകലാശാലയിലെ എം.ബി.എ വിദ്യാർത്ഥിനിയാണ്. ഷാർജയിലാണ് താമസം. സിനിമാ നിർമ്മാണത്തിനും വിതരണത്തിനുമൊപ്പം ദുബായിയിൽ ബിസിനസ്സുണ്ട് കെവിനും കൂടുംബത്തിനു
ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമ കണ്ടവർ ആരും ഐമ എന്ന പെൺകുട്ടിയെ മറക്കാൻ ഇടയില്ല. നിവിൻ പോളിയുടെ അനുജത്തിയായി എത്തിയ ഐമ വിവാഹത്തിന് ഒരുങ്ങുകയാണ്. മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്‌ബ്സ്റ്റേഴ്സിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് വരൻ.
കാടു പൂക്കുന്ന നേരം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ സ്വതന്ത്രമായി നിർമ്മിക്കുകയും ബാംഗ്ലുർ ഡെയ്സ് ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തം വഹിക്കുകയും ചെയ്ത കമ്പനിയാണ് വീക്കെൻഡ് ബ്ലോക്‌ബ്സ്റ്റേഴ്സ്.
2013ൽ പുറത്തിറങ്ങിയ നേരത്തിലൂടെയാണ് ഐമ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ഇരട്ടസഹോദരി ഐനയ്ക്കൊപ്പം മനു കണ്ണന്താനത്തിന്റെ ദൂരത്തിലും അഭിനയിച്ചു. ഐമ അഭിനയിച്ച മൂന്നാമത്തെ ചിത്രമാണ് ഈ വർഷം റിലീസ് ചെയ്ത മുന്തിരി വള്ളികൾ തളിർക്കുമ്പോൾ.
യു.എ.ഇയിൽ ജനിച്ചുവളർന്ന ഐമ ദുബായ് മണിപ്പാൽ സർവകലാശാലയിലെ എം.ബി.എ വിദ്യാർത്ഥിനിയാണ്. ഷാർജയിലാണ് താമസം. സിനിമാ നിർമ്മാണത്തിനും വിതരണത്തിനുമൊപ്പം ദുബായിയിൽ ബിസിനസ്സുണ്ട് കെവിനും കൂടുംബത്തിനും. ഡിസംബറിൽ വിവാഹനിശ്ചയം നടക്കും. അടുത്തവർഷം ജനുവരിയിലാണ് വിവാഹം.