ർച്ചേസ് ചെയ്ത വസ്ത്രത്തിന്റെ പേരിൽ കുടുംബാംഗങ്ങൾ തമ്മിൽ വാക്ക് തർക്കമുണ്ടാകുകയ സ്വാഭാവികമാണ്. അതിനാൽ ഒരാളുടെ അസാന്നിധ്യത്തിൽ പ്രസ്തുത വ്യക്തിക്ക് വസ്ത്രം വാങ്ങേണ്ടി വരുമ്പോൾ അതിന്റെ പടം മൊബൈലിൽ എടുത്ത് അയച്ചു കൊടുക്കുകയെന്നത് ഇന്ന് മിക്കവരും ചെയ്യുന്ന ഒരു കാര്യമാണ്. മകൾ ഗ്രേസിന്റെ വിവാഹത്തിനിടാനായി അമ്മ സെസിലിയ ബ്ലെസ്‌ഡേൽ ഒരു വസ്ത്രം വാങ്ങി, മകളെ കാണിക്കാനായി അതിന്റെ പടം അയച്ചുകൊടുത്തതും ഈ തർക്കം ഒഴിവാക്കാനാണ്. വിവാഹവസ്ത്രം മനസിന് പിടിച്ചതല്ലെങ്കിൽ ഉണ്ടാകുന്ന പുകിലിനെക്കുറിച്ച് ആ അമ്മയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ ആ വസ്ത്രത്തെ ചൊല്ലി ലോകം മുഴുവൻ തർ്ക്കങ്ങളും ചർച്ചകളുമുണ്ടാകുമെന്ന് അവർ അപ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ആ വസ്ത്രത്തിന്റെ നിറത്തെച്ചൊല്ലി സോഷ്യൽ മീഡിയയിലൂടെ ലോകം മുഴുവൻ ചർച്ച വ്യാപിക്കുകയായിരുന്നു.

വിവാഹത്തിന് അണിയാനുള്ള വസ്ത്രമാകുമ്പോൾ അതിനെക്കുറിച്ച് തന്റെ ഭാവിവരനോട് അഭിപ്രായം ചോദിക്കുന്നതാണല്ലോ ഏറ്റവുമുചിതം എന്ന് കരുതി മകൾ ആ വസ്ത്രത്തിന്റെ ചിത്രം പ്രതിശ്രുതവരന് ഫോർവേഡ് ചെയ്യുകയുമുണ്ടായി. ആ വസ്ത്രത്തച്ചൊല്ലിയുള്ള ആദ്യത്തെ വാക്കുതർക്കം ആരംഭിച്ചതും അവർ തമ്മിൽത്തന്നെയായിരുന്നു. കലഹം പരിധി വിട്ടപ്പോൾ ഗ്രേസ് ആ പടം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്ന് ആ വസ്ത്രത്തിന്റെ നിറത്തെച്ചൊല്ലിയുള്ള തർക്കം ഗ്രേസിന്റെ സുഹൃത്തുക്കൾ ഏറ്റെടുക്കുകയും ഷെയറിംഗിലൂടെ അതിൽ ലോകമാകമാനമുള്ള നിരവധി പേർ ഭാഗഭാക്കാകുകയുമായിരുന്നു.

ചിലർക്ക് ആ വസ്ത്രത്തിന്റെ നിറം നീലയും കറുപ്പുമായിട്ടാണ് തോന്നിയതെങ്കിൽ മറ്റു ചിലർക്ക് അത് വെള്ളയും സ്വർണ്ണനിറവുമായിട്ടാണ് കാണാൻ കഴിഞ്ഞത്. ലോകത്തിലുള്ള നിരവധി പേർ ഈ ഉടുപ്പിന്റെ നിറത്തിന്റെ പേരിൽ രണ്ട് ചേരിയായി തിരിയുകയായിരുന്നു. എന്നാൽ അവസാനം ഇതിന്റെ നിറം അത് നീലയും കറുപ്പുമാണെന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു.

ലോകപ്രശസ്ത സിനിമാതാരങ്ങളും മോഡലുകളും രാഷ്ട്രീയക്കാരും വരെ ഈ ചർച്ചയിൽ സജീവമായി പങ്കെടുത്തുവെന്നതാണ് അതിശയകരമായ കാര്യം ' ജീവിതത്തിലിന്നുവരെ ഞാൻ ഇതുവരെ അത്ര ആശയക്കുഴപ്പത്തിൽ ആയിട്ടില്ല. ഞാൻ ഹൗസ് ഫ്‌ലോറിലിരുന്ന് വൈറ്റ് ആൻഡ് ഗോൾഡ് , ബ്ലാക്ക് ആൻഡ് ബ്ലൂ ചർച്ചകൾ ശ്രവിക്കുകയാണ്.' യുഎസ് പാർലമെന്റിലെ കാലിഫോർണിയൻ പ്രതിനിധിയായ മാർക്ക് ടക്കാനോ തന്റെ ആശയക്കുഴപ്പം ഇങ്ങിനെയാണ് പങ്ക് വയ്ക്കുന്നത്.

' ആ വസ്ത്രത്തിന് ഏതു നിറമാണ്? എനിക്ക് വെള്ളയും സ്വർണവർണമായാണ് കാണുന്നത്. ഭർത്താവ് കെന്യക്ക് അത് കറുപ്പും നീലയുമാണ്. സത്യത്തിൽ ആർക്കാണ് വർണാന്ധത?' പ്രശസ്ത മോഡലും സാമൂഹ്യപ്രവർത്തകയുമായ കിം കർദാഷിയാൻ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു. ഈ ഉടുപ്പിന്റെ കളറിനെച്ചൊല്ലി പത്തുലക്ഷത്തിലധികം ട്വീറ്റുകൾ കൊണ്ടാണ് കഴിഞ്ഞ ദിവസം ട്വിറ്റർ നിറഞ്ഞത്.

ആളുകൾ ചുമ്മാ തമ്മിലടിക്കുകയല്ലെന്നും ചിലർ ചില നിറങ്ങൾ കാണുന്നതിൽ വ്യത്യാസങ്ങളുണ്ടെന്നുമാണ് ശാസ്ത്രജഞന്മാർ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. കാഴ്ചയ്ക്ക് വിഭ്രമമുണ്ടാക്കുന്ന ഒരു സംഗതിയാണ് ചിത്രങ്ങളെന്നാണ് ഇതിനുള്ള ഒരു കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. നിശ്ചിതപരിധിവരെ വസ്തുക്കളെ പ്രതിഫലിപ്പിക്കാൻ പ്രകാശത്തിനുകഴിയുമെന്നും ഈ പ്രതിഫലനത്തിനനുസരിച്ചാണ് തലച്ചോറ് നിറം നിർണ്ണയിക്കുന്നതെന്നുമാണ് മറ്റൊരു കൂട്ടം ശാസ്ത്രജ്ഞന്മാർ വാദിക്കുന്നത്. നിറങ്ങളെ കാണുന്നതിനെ അവരവരുടെ ബുദ്ധിയുമായി ബന്ധപ്പെടുത്തുകയാണ് മറ്റ് ചില ഗവേഷകർ ചെയ്തിരിക്കുന്നത്. 'ബുദ്ധിയുള്ളോർക്ക് നീലയായും ബുദ്ധി കുറഞ്ഞവർക്ക് വെള്ളയായും കാണും' എന്നാണ് ഇക്കൂട്ടർ പറയുന്നത്. എന്നാൽ ഇതിന്റെ അടിസ്ഥാനമെന്താണെന്ന് ഇവർ വ്യക്തമാക്കുന്നുമില്ല. കണ്ണിലെ കോണുകളും റോഡുകളുമാണു പ്രശ്‌നമുണ്ടാക്കുന്നതെന്നാണ് ഫെയ്‌സ് ബുക്കിലെ ചില ബുദ്ധിജീവികൾ കണ്ടെത്തിയിരിക്കുന്നത്.

വിവാഹത്തിൽ പങ്കെടുത്ത ഒരാൾ ഏറ്റവുമവസാനം പുറത്തുവിട്ട ഉടുപ്പിന്റെ ചിത്രമാണ് ചർച്ചകൾ അവസാനിപ്പിക്കാൻ കാരണമായത്. ഈ ചിത്രത്തിൽ ഉടുപ്പിന്റെ നിറം എല്ലാവർക്കും നീലയും കറുപ്പുമായാണ് കാണുന്നത്. വസ്ത്രത്തിന്റെ നിറം നീലയും കറുപ്പുമാണെന്ന് വസ്ത്രം ഡിസൈൻ ചെയ്ത റോമൻ ഒറിജിനൽസ് കമ്പനിയും അഭിപ്രായപ്പെട്ടതോടെ ഇതിനൊരു തീരുമാനമായിരിക്കുകയാണ്.

തന്റെ വെഡിങ് ഡ്രസിന്റെ പേരിൽ ആഗോളവ്യാപകമായി ചേരി തിരിഞ്ഞ് ചർച്ചകൾ കൊഴുക്കുമ്പോൾ ഇതിലൊന്നും പങ്കെടുക്കാതെ ഗ്രേസും ഭർത്താവ് കെയർ ജോൺസ്റ്റണും ഇപ്പോൾ ജമൈക്കയിൽ ഹണിമൂണിലാണ്. എന്നാൽ തന്റെ വസ്ത്രത്തെ ചൊല്ലി പ്രശസ്ത നടി മിൻഡി കാലിങ്ങും ഗായിക ടെയിലർ സ്വിഫ്റ്റും കിമ്മും വരെ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ വിസ്തമയം അവർ മറച്ച് വയ്ക്കു്ന്നുമില്ല. അവരുടെ കുടുംബാംഗങ്ങൾക്ക് തങ്ങൾ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ലോകപ്രശസ്തരായത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.