- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനുമായി ഉപയോഗിച്ച ഗർഭനിരോധന ഉറകൾ കഴുകി പാക്ക് ചെയ്ത് മകളുടെ കല്യാണത്തിന് സമ്മാനം നൽകി രണ്ടാനമ്മ; വിചിത്രമായ വിവാഹ സമ്മാനങ്ങൾ ചർച്ചയായപ്പോൾ ഇപ്പോഴും മറക്കാനാവാത്ത അനുഭവം വ്യക്തമാക്കി മകൾ
ന്യൂയോർക്ക്: വിവാഹത്തിന് ലഭിക്കുന്ന സമ്മാനങ്ങളെ വളരെ അപൂർവമായിട്ടാണ് മിക്കവരും വിലയിരുത്തുന്നത്. എന്നാൽ വിവാഹ സമ്മാനമായി ഉപയോഗിച്ച ഗർഭനിരോധന ഉറകൾ ലഭിച്ചാൽ എന്തായിരിക്കും സ്ഥിതി..? അത്തരമൊരു അനുഭവം പങ്ക് വച്ചെത്തിയിരിക്കുകയാണ് വെഡിങ് ഷെയ്മിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിലുടെ അഷ്ലെ എന്ന സ്ത്രീ. തന്റെ അച്ഛനുമായി ഉപയോഗിച്ച ഗർഭനിരോധന ഉറകൾ കഴുകി പായ്ക്ക് ചെയ്ത് തനിക്ക് വിവാഹ സമ്മാനമായി നൽകിയിരുന്നത് തന്റെ രണ്ടാനമ്മയായിരുന്നുവെന്നാണ് അഷ്ലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഈ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ വിചിത്രമായ വിവാഹ സമ്മാനങ്ങൾ ചർച്ചയായപ്പോൾ ഇപ്പോഴും മറക്കാനാവാത്ത അനുഭവം വ്യക്തമാക്കി അഷ്ലെ രംഗത്തെത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും നീചമായ വിവാഹ സമ്മാനായിട്ടാണ് ഇത് വിലയിരുത്തപ്പെട്ടിരിക്കുന്നത്. ഈ ബോക്സ് ലഭിച്ചപ്പോൾ താൻ കൗതുകപൂർവമായിരുന്നു തുറന്നിരുന്നതെന്നും തുടർന്ന് അതിനകത്തെ ഗിഫ്റ്റുകൾ കണ്ട് ഞെട്ടിപ്പോയെന്നും അഷ്ലെ വെളിപ്പെടുത്തുന്നു. ഇതിന് 15 ഡോളർ വിലയുണ്ടെന്നും അതിനാൽ ഇത് പാഴാക്കാന
ന്യൂയോർക്ക്: വിവാഹത്തിന് ലഭിക്കുന്ന സമ്മാനങ്ങളെ വളരെ അപൂർവമായിട്ടാണ് മിക്കവരും വിലയിരുത്തുന്നത്. എന്നാൽ വിവാഹ സമ്മാനമായി ഉപയോഗിച്ച ഗർഭനിരോധന ഉറകൾ ലഭിച്ചാൽ എന്തായിരിക്കും സ്ഥിതി..? അത്തരമൊരു അനുഭവം പങ്ക് വച്ചെത്തിയിരിക്കുകയാണ് വെഡിങ് ഷെയ്മിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിലുടെ അഷ്ലെ എന്ന സ്ത്രീ.
തന്റെ അച്ഛനുമായി ഉപയോഗിച്ച ഗർഭനിരോധന ഉറകൾ കഴുകി പായ്ക്ക് ചെയ്ത് തനിക്ക് വിവാഹ സമ്മാനമായി നൽകിയിരുന്നത് തന്റെ രണ്ടാനമ്മയായിരുന്നുവെന്നാണ് അഷ്ലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഈ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ വിചിത്രമായ വിവാഹ സമ്മാനങ്ങൾ ചർച്ചയായപ്പോൾ ഇപ്പോഴും മറക്കാനാവാത്ത അനുഭവം വ്യക്തമാക്കി അഷ്ലെ രംഗത്തെത്തിയിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും നീചമായ വിവാഹ സമ്മാനായിട്ടാണ് ഇത് വിലയിരുത്തപ്പെട്ടിരിക്കുന്നത്. ഈ ബോക്സ് ലഭിച്ചപ്പോൾ താൻ കൗതുകപൂർവമായിരുന്നു തുറന്നിരുന്നതെന്നും തുടർന്ന് അതിനകത്തെ ഗിഫ്റ്റുകൾ കണ്ട് ഞെട്ടിപ്പോയെന്നും അഷ്ലെ വെളിപ്പെടുത്തുന്നു. ഇതിന് 15 ഡോളർ വിലയുണ്ടെന്നും അതിനാൽ ഇത് പാഴാക്കാനാഗ്രഹിക്കുന്നില്ലെന്നുമുള്ള ഒരു കുറിപ്പും ഈ സമ്മാനത്തിനൊപ്പമുണ്ടായിരുന്നുവെന്നും അഷ്ലെ ഓർക്കുന്നു. 10 വർഷങ്ങൾക്ക് മുമ്പാണ് ഈ ഞെട്ടിപ്പിക്കുന്ന സമ്മാനം തനിക്ക് ലഭിച്ചിരുന്നതെങ്കിലും അതിന്റെ ഞെട്ടലിൽ നിന്നും അറപ്പിൽ നിന്നും ഇപ്പോഴും മോചിതയാവാൻ സാധിച്ചിട്ടില്ലെന്നാണ് ഈ സ്ത്രീ വിശദീകരിച്ചിരിക്കുന്നത്.
ഈ സമ്മാന ബോക്സിന് പുറത്ത് അച്ഛന്റെ കൈപ്പത്തി പതിഞ്ഞ പാടുണ്ടായിരുന്നുവെന്നും ഈ സ്ത്രീ വെളിപ്പെടുത്തുന്നു. എന്നാൽ തന്റെ ഭാര്യ നെറികെട്ട രീതിയിൽ ഈ സമ്മാനം മകൾക്കേകുമെന്ന് അച്ഛൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ലെന്നും അഷ്ലെ അഭിപ്രായപ്പെടുന്നു. അച്ഛനുമായി വളരെ അടുത്ത ബന്ധമുള്ളതിനാൽ അച്ഛന് വിഷമമാകുമെന്നതിനാൽ ഇക്കാര്യം അദ്ദേഹത്തോട് അഷ്ലെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.തനിക്ക് ഇത്തരത്തിൽ ലഭിച്ച അപൂർവ സമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തി അഷ്ലെ ഇട്ട ഈ പോസ്റ്റിന് ഓൺലൈൻ യൂസർമാർ പല തരത്തിലാണ് പ്രതികരിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തുന്നത് ലജ്ജാകരമാണെന്നാണ് ചിലർ വിമർശിച്ചിരിക്കുന്നത്. ഇത് തുറന്ന് പറയാൻ അഷ്ലെ കാണിച്ച ആർജവത്തെ നിരവധി പേർ സ്തുതിച്ചിട്ടുമുണ്ട്. തങ്ങൾക്ക് ലഭിച്ച വ്യത്യസ്തമായ വിവാഹസമ്മാനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നിരവധി പേരാണ് ഈ ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെ രംഗത്തെത്തിയിരിക്കുന്നത്.